സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 21 ജൂലൈ 2025 (10:21 IST)
തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ബ്രിട്ടീഷ് യുദ്ധവിമാനം നാളെ തിരികെ പോകും. ബ്രിട്ടന്റെ എഫ് 35 യുദ്ധവിമാനമാണ് തകരാറുകള്‍ പരിഹരിച്ചതോടെ നാളെ തിരികെ പോകുന്നത്. നാളെ രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലെ എയര്‍ ഇന്ത്യയുടെ ഹാങ്ങറില്‍ നിന്ന് വിമാനം പുറത്തിറക്കും. വിമാനത്തിന്റെ തകരാര്‍ പരിഹരിക്കാനെത്തിയ സാങ്കേതിക വിദഗ്ധര്‍ ഇന്ന് വൈകുന്നേരം തിരികെ ബ്രിട്ടനിലേക്ക് മടങ്ങും.
ഇതിനായി ബ്രിട്ടീഷ് സേനയുടെ വിമാനം തിരുവനന്തപുരത്തെത്തും. അതേസമയം ബ്രിട്ടീഷ് യുദ്ധവിമാനം തിരുവനന്തപുരത്ത് നിര്‍ത്തിയതുമായി ബന്ധപ്പെട്ട് വാടകയിനത്തില്‍ ലക്ഷണങ്ങളാണ് അദാനിക്കും എയര്‍ ഇന്ത്യക്കും ലഭിക്കുന്നത്. ജൂണ്‍ 14 മുതല്‍ വിമാനത്താവളത്തില്‍ യുദ്ധവിമാനം നിര്‍ത്തിയിട്ടിരിക്കുകയാണ്.
ലാന്‍ഡിങ്, പാര്‍ക്കിംഗ് ചാര്‍ജുകള്‍ അടക്കം ബ്രിട്ടീഷ് വ്യോമസേന അദാനിക്ക് നല്‍കേണ്ടത് 8 ലക്ഷത്തോളം രൂപയാണ്. അതേസമയം മെയിന്റനന്‍സ്, ഹാങ്ങര്‍ വാടക ഇനത്തില്‍ എയര്‍ ഇന്ത്യ 75 ലക്ഷത്തോളം രൂപ ഈടാക്കും.