പ്രണയം തലയ്‌ക്കു പിടിച്ച കാമുകന്‍ പണിയൊപ്പിച്ചു; വിമാനം ‘ഹൈജാക്കി’നു പിന്നില്‍ ഒരു ‘കട്ട പ്രേമം’ - യുവാവ് പിടിയില്‍

പ്രണയം തലയ്‌ക്കു പിടിച്ച കാമുകന്‍ പണിയൊപ്പിച്ചു; വിമാനം ‘ഹൈജാക്കി’നു പിന്നില്‍ ഒരു ‘കട്ട പ്രേമം’ - യുവാവ് പിടിയില്‍

 Threat letter , Mum-Delhi flight , lover , Ahmedabad , police , arrest , hijack note , Salla Birju , ജെറ്റ് എയർവേയ്‌സ് , സല്ലാ ബിർജു , ഭീഷണിക്കത്ത് , ഭീകരാക്രമണ ഭീഷണി
അഹമ്മദാബാദ്| jibin| Last Modified തിങ്കള്‍, 30 ഒക്‌ടോബര്‍ 2017 (20:03 IST)
ജെറ്റ് എയർവേയ്സിന്റെ മുംബൈ – ഡൽഹി വിമാനത്തിനു ഭീകരാക്രമണ ഭീഷണി ഉയർത്തിയ യാത്രക്കാരനെ കണ്ടെത്തി. ബിസിനസ് ക്ലാസിൽ യാത്ര ചെയ്തിരുന്ന സല്ലാ ബിർജു (38) പിടിയിലായത്.

വിമാനത്തിലെ ശുചിമുറിക്കുള്ളിൽ ഭീഷണിക്കത്ത് വച്ചത് താനാണെന്ന് സല്ലാ ബിർജു സമ്മതിച്ചുവെങ്കിലും ഭീഷണിക്കത്ത് എഴുതിവച്ചത് എന്തിനാണെന്ന് വ്യക്തമല്ല. കഴിഞ്ഞ ജൂലൈയില്‍ ഭക്ഷണത്തില്‍ നിന്നും പാറ്റയെ കിട്ടി എന്നാരോപിച്ച് ഇയാള്‍ വിമാനത്തിനുള്ളില്‍ ബഹളം വച്ചിരുന്നതായി പൊലീസ് കണ്ടെത്തി.

അതേസമയം, സല്ലാ ബിര്‍ജു ജെറ്റ് എയര്‍വേയ്‌സിലെ ജീവനക്കാരിയുമായി പ്രണയത്തിലായിരുന്നുവെന്ന് വ്യക്തമായി.

മുംബൈയിൽനിന്നു പുലർച്ചെ 2.55ന് പറന്നുയർന്ന വിമാനത്തിന്റെ ശുചിമുറിക്കുള്ളിലാണ് വിമാനം ഹൈജാക്ക് ചെയ്തിരിക്കുന്നു എന്ന് കാട്ടിയുള്ള കത്ത് ലഭിച്ചത്. ഉർദു, ഇംഗ്ലീഷ് ഭാഷകളിലായി എഴുതിയിരുന്ന കത്തില്‍ 12 ഹൈജാക്കർമാരാണ് വിമാനത്തില്‍ ഉണ്ടെന്നും കാർഗോ ഏരിയയിൽ സ്ഫോടക വസ്തുക്കള്‍ ഒളിപ്പിച്ച് വെച്ചിട്ടുണ്ടെന്നുമായിരുന്നു വ്യക്തമാക്കിയിരുന്നത്.

കത്ത് തമാശയായി എടുത്ത് ഡല്‍ഹിയില്‍ ലാന്‍‌ഡ് ചെയ്യാന്‍ ശ്രമിക്കരുതെന്നും അങ്ങനെ സംഭവിച്ചാല്‍ യാത്രക്കാർ കൊല്ലപ്പെടുന്നതിന്റെ ശബ്ദം നിങ്ങൾക്കു കേൾക്കാമെന്നും കത്തില്‍ വ്യക്തമാക്കിയിരുന്നു. വിമാനം പാക് അധിനിവേശ കശ്മീരിലേക്ക് അയക്കണമെന്നും കത്തില്‍ പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് പൈലറ്റുമാർ വിവരം അധികൃതരെ അറിയിക്കുകയും വിമാനം അഹമ്മദാബാദിൽ ഇറക്കുകയുമായിരുന്നു. വിമാനത്തില്‍ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായ ഒന്നും ലഭ്യമായില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :