1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Boby chemmannur neyyattinkara incident

നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ തീകൊളുത്തി മരിച്ച സംഭവം: വിലക്കു വാങ്ങിയ തര്‍ക്കഭൂമി ബോബി ചെമ്മണ്ണൂര്‍ രാജന്റെ മക്കള്‍ക്ക് ഇന്ന് കൈമാറും

Boby Chemmanur
നെയ്യാറ്റിന്‍കരയില്‍ ജപ്തി നടപടിക്കിടെ ദമ്പതികള്‍ തീ കൊളുത്തി മരിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കഭൂമിയും വീടും മരിച്ച ദമ്പതികളുടെ മക്കള്‍ക്ക് വേണ്ടി  ബോബി ചെമ്മണ്ണൂര്‍  വിലയ്ക്ക്  വാങ്ങി. ഇന്ന് രാവിലെയാണ് എഗ്രിമെന്റ് എഴുതി തയ്യാറാക്കിയത്. ഇന്ന് വൈകുന്നേരം 5.30ന്  മരിച്ച രാജന്റെ  വീട്ടില്‍ വച്ച് ബോബി ചെമ്മണ്ണൂര്‍  എഗ്രിമെന്റ്  മക്കള്‍ക്ക് കൈമാറും.  
 
വീട് ഉടന്‍ പുതുക്കിപ്പണിയും അതു വരെ കുട്ടികളുടെ പൂര്‍ണ സംരക്ഷണവും ബോബി ഏറ്റെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു. തിരുവനന്തപുരത്തെ തന്റെ ഫാന്‍സുകാരാണ് ഇക്കാര്യം അറിയിച്ചതെന്നും ഇതേതുടര്‍ന്ന് താന്‍ തര്‍ക്കഭൂമിയുടെ ഉടമയായ സ്ത്രീയില്‍ നിന്നും പണം കൊടുത്ത് സ്ഥലം വാങ്ങിയെന്നും അദ്ദേഹം പറഞ്ഞു. വീട് പണി പൂര്‍ത്തിയാകുന്നതുവരെ കുട്ടികളെ താന്‍ തൃശൂരിലെ വീട്ടില്‍ താമസിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത ലേഖനം
സംസ്ഥാനത്തെ കോവിഡ് വാക്സിന്‍ ഡ്രൈ റണ്‍ വിജയം; കോവിഡ് വാക്സിന്‍ ഉടന്‍ ലഭ്യമാകുമെന്ന് മന്ത്രി കെകെ ശൈലജ