1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. BJP Predicts 2 seats surity in Kerala Assembly Elections

കേരളത്തിൽ 2 സീറ്റ് ഉറപ്പിച്ച് ബിജെപി, 10 മണ്ഡലങ്ങളിൽ അട്ടിമറിക്ക് സാധ്യതയെന്നും വിലയിരുത്തൽ

കാട്ടാക്കട, വട്ടിയൂര്‍ക്കാവ്, ആറ്റിങ്ങല്‍,ചാത്തന്നൂര്‍,മഞ്ചേശ്വരം, പാലക്കാട് അടക്കം 10 മണ്ഡലങ്ങളില്‍ അട്ടിമറി സാധ്യതയുണ്ടെന്നും പാര്‍ട്ടി വിലയിരുത്തുന്നു.

BJP,Kerala Elections, Kerala News, Kerala Politics
സംസ്ഥാന നിയമസഭാ തിരെഞ്ഞെടുപ്പില്‍ രണ്ടിടങ്ങളില്‍ താമര വിരിയുമെന്ന അവകാശവാദവുമായി ബിജെപി. തൂക്കുസഭയില്‍ 30ലേറെ സീറ്റുകള്‍ നേടി കറുത്ത കുതിരകളാകാന്‍ ബിജെപിക്ക് കഴിയുമെന്ന് പറയുമ്പോഴും 2 സീറ്റുകളാണ് കേരളത്തില്‍ പാര്‍ട്ടി ഉറപ്പിക്കുന്നത്. നേമത്ത് രാജീവ് ചന്ദ്രശേഖറും കഴക്കൂട്ടത്ത് വി മുരളീധരനും വിജയിക്കുമെന്ന് വിലയിരുത്തിയാണ് ഇന്നലെ ബിജെപി നേതാക്കള്‍ രാത്രി വൈകി പിരിഞ്ഞത്. കാട്ടാക്കട, വട്ടിയൂര്‍ക്കാവ്, ആറ്റിങ്ങല്‍,ചാത്തന്നൂര്‍,മഞ്ചേശ്വരം, പാലക്കാട് അടക്കം 10 മണ്ഡലങ്ങളില്‍ അട്ടിമറി സാധ്യതയുണ്ടെന്നും പാര്‍ട്ടി വിലയിരുത്തുന്നു.
 
നേമത്ത് ന്യൂനപക്ഷ വോട്ടുകള്‍ കോണ്‍ഗ്രസിനും എല്‍ഡിഎഫിനും വിഭജിച്ചെന്നും നിഷ്പക്ഷ വോട്ടുകള്‍ തങ്ങള്‍ക്ക് ലഭിച്ചെന്നുമാണ് ബിജെപിയുറ്റെ വിലയിരുത്തല്‍. ശബരിമല വിഷയം ചര്‍ച്ചാവിഷയമായത് കഴക്കൂട്ടത്തും, മഞ്ചേശ്വരത്തും അനുകൂലമാകുമെന്ന് പാര്‍ട്ടി വിലയിരുത്തൂന്നു. പാലക്കാട്, ചാത്തന്നൂര്‍, മണലൂര്‍ പോലുള്ള മണ്ഡലങ്ങളിലും അട്ടിമറിക്ക് സാധ്യതയുണ്ടെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍.
 
അടുത്ത ലേഖനം
നഷ്ടങ്ങൾക്കെല്ലാം എണ്ണിയെണ്ണി കണക്ക് ചോദിക്കും, ആക്രമിച്ചവർ ശിക്ഷിക്കപ്പെടാതെ പോകില്ല: മുജ്തബ ഖമേനി