പടവലങ്ങ പോലെ താഴോട്ട്; ബിജെപിക്ക് പാലക്കാട് ഒരു ലക്ഷം പേരുടെ അംഗത്വം കുറഞ്ഞു

ജില്ലയില്‍ പാര്‍ട്ടിയ്ക്ക് കഴിഞ്ഞ തവണ 1,25,000 അംഗത്വമുണ്ടായിരുന്നിടത്ത് ഇത്തവണ ഇതുവരെയും 18,000 പേരെ മാത്രമാണ് ചേര്‍ക്കാനായിട്ടുള്ളത്

രേണുക വേണു| Last Modified ചൊവ്വ, 24 സെപ്‌റ്റംബര്‍ 2024 (11:58 IST)

കേരളത്തിലെ എ ക്ലാസ് മണ്ഡലമായി ബിജെപി കരുതുന്ന പാലക്കാട് പാര്‍ട്ടി അംഗത്വത്തില്‍ വന്‍ ഇടിവ്. അഞ്ച് വര്‍ഷം കൂടുമ്പോള്‍ നടത്തുന്ന മെമ്പര്‍ഷിപ്പ് ക്യാംപെയ്‌നില്‍ പാര്‍ട്ടി അംഗത്വത്തില്‍ ഒരു ലക്ഷം പേരുടെ കുറവാണ് രേഖപ്പെടുത്തിയത്. തമ്മിലടിയും ഗ്രൂപ്പിസവുമാണ് പാലക്കാട് ബിജെപിക്ക് തിരിച്ചടിയായതെന്നാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഇതോടെ ജില്ലാ കമ്മിറ്റി പിരിച്ചുവിടാന്‍ ദേശീയ നേതൃത്വം നിര്‍ദേശിച്ചതായാണ് സൂചന.

ജില്ലയില്‍ പാര്‍ട്ടിയ്ക്ക് കഴിഞ്ഞ തവണ 1,25,000 അംഗത്വമുണ്ടായിരുന്നിടത്ത് ഇത്തവണ ഇതുവരെയും 18,000 പേരെ മാത്രമാണ് ചേര്‍ക്കാനായിട്ടുള്ളത്. എ ക്ലാസ് മണ്ഡലമായ പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ മെമ്പര്‍ഷിപ്പ് ഇതുവരെ രണ്ടായിരം കടന്നട്ടില്ലെന്നാണ് വിവരം. സംസ്ഥാനത്ത് മെമ്പര്‍ഷിപ്പ് ക്യാംപെയ്ന്‍ ഏറ്റവും മോശമായി നടക്കുന്ന ജില്ലയാണ് പാലക്കാടെന്നും ദേശീയ നേതൃത്വം വിമര്‍ശിക്കുന്നു.

സെപ്റ്റംബര്‍ ഒന്നിന് തുടങ്ങിയ അംഗത്വ ക്യാംപെയ്ന്‍ 30ന് അവസാനിക്കും. ജില്ലയിലെ പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ വിഭാഗീയത രൂക്ഷമാണെന്നും പ്രവര്‍ത്തനങ്ങളിലെ ഏകോപനമില്ലായ്മ ജില്ലയിലെ പാര്‍ട്ടിയെ ഗുരുതരമായി ബാധിക്കുന്നതായും നേരത്തെ തന്നെ നേതാക്കള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. അതിനിടെ, വരാനിരിക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കി വോട്ടുമറിക്കാന്‍ ഔദ്യോഗിക നേതൃത്വം ധാരണയുണ്ടാക്കിയതായി ചൂണ്ടിക്കാണിച്ച് ശോഭാ സുരേന്ദ്രന്‍ പക്ഷം ദേശീയ നേതൃത്വത്തിനും പരാതി നല്‍കിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ ...

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ കൈവശമുള്ള ബന്ദികളെയും വിട്ടയക്കാം: പുതിയ ഉപാധിയുമായി ഹമാസ്
ഹമാസ് നേതാവ് ഖലീല്‍ അല്‍ ഹയാ ടെലിവിഷനിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്യുമ്പോഴാണ് ഇക്കാര്യം ...

ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു

ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു
ഇവർ ലഹരി ഇടപാടുകളുടെ ഭാഗമല്ലെന്നും പൊലീസ് വ്യക്തമാക്കി.

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ ...

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ കൊലപാതകത്തില്‍ ഭാര്യയും കാമുകനും കുടുങ്ങിയത് ഇങ്ങനെ
പാമ്പ് കടിയേറ്റ് മരിച്ചെന്ന് തന്നെയാണ് യുവതി നാട്ടുകാരോടും പോലീസിനോടും പറഞ്ഞത്.

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍; ഞെട്ടലില്‍ സിനിമാ ലോകം

നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍; ഞെട്ടലില്‍ സിനിമാ ലോകം
മയക്കു മരുന്ന് ഉപയോഗിച്ചതിന്റെ തെളിവ് ലഭിച്ച പശ്ചാത്തലത്തിലാണ് കേസെടുത്തതെന്നാണ് ...

62ല്‍ പിരിഞ്ഞു പോകണമെന്ന മാര്‍ഗ്ഗരേഖ മരവിപ്പിച്ചു; ആശമാരുടെ ...

62ല്‍ പിരിഞ്ഞു പോകണമെന്ന മാര്‍ഗ്ഗരേഖ മരവിപ്പിച്ചു; ആശമാരുടെ ആവശ്യങ്ങളില്‍ ഒന്ന് അംഗീകരിച്ച് സര്‍ക്കാര്‍
. 2022 മാര്‍ച്ച് 2 ലെ ഉത്തരവാണ് മരവിപ്പിച്ചത്.

കര്‍ത്താവ് ചുമന്നതിലും വലിയ കുരിശല്ലെ ചുമക്കുന്നത്, ...

കര്‍ത്താവ് ചുമന്നതിലും വലിയ കുരിശല്ലെ ചുമക്കുന്നത്, അച്ചിവീട്ടിലെ താമസം മാറ്റു, ശബരീനാഥന്റെ ദുഃഖവെള്ളി പോസ്റ്റില്‍ കോണ്‍ഗ്രസ് പൊങ്കാല
രൂക്ഷവിമര്‍ശനം കോണ്‍ഗ്രസില്‍ നിന്ന് ഉയരുമ്പോഴും കെകെ രാഗേഷിനെ പറ്റിയുള്ള പോസ്റ്റ് ...

പോലീസാണെന്ന് അറിഞ്ഞില്ല, തന്നെ ആരോ ആക്രമിക്കാന്‍ ...

പോലീസാണെന്ന് അറിഞ്ഞില്ല, തന്നെ ആരോ ആക്രമിക്കാന്‍ വരുന്നെന്നാണ് വിചാരിച്ചത്: ഷൈന്‍ ടോം ചാക്കോ
ഷൈന്‍ ഫോണ്‍ പോലീസിനു മുന്നില്‍ ഹാജരാക്കിയിട്ടുണ്ട്

നേത്രരോഗം പാരമ്പര്യമായി മക്കള്‍ക്കും വന്നു; 32കാരി മക്കളെ ...

നേത്രരോഗം പാരമ്പര്യമായി മക്കള്‍ക്കും വന്നു; 32കാരി മക്കളെ വെട്ടിക്കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു
തന്റെ ജീവിത സാഹചര്യം വിവരിക്കുന്ന ആറു പേജുള്ള കുറുപ്പും യുവതി എഴുതി വച്ചിട്ടുണ്ട്.