അനുബന്ധ വാര്‍ത്തകള്‍
- സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു
- തളിക്കുളം സ്നേഹതീരം ബീച്ചിന് സമീപം കടലില്‍ കുളിക്കാനിറങ്ങിയ എംബിബിഎസ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു
- പുനലൂരില്‍ കാറപകടം; അമ്മയ്ക്കും മകനും ദാരുണാന്ത്യം
- കട്ടപ്പനയിലെ ഹോട്ടലില്‍ വിളമ്പിയ ചിക്കന്‍കറിയില്‍ ജീവനുള്ള പുഴുക്കള്‍; മൂന്ന് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍
- സഹപ്രവര്‍ത്തക വേഷം മാറുമ്പോള്‍ ശുചിമുറിയില്‍ വെച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി; തിരുവനന്തപുരം സ്വദേശി പിടിയില്‍
തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം
തിരുവനന്തപുരം കാക്കാമൂല -പൂങ്കുളം പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന കാക്കാമൂല ബണ്ട് റോഡിന് കുറുകെ വെള്ളയാണി പാലത്തിന്റെ നിര്‍മാണ പ്രവൃത്തികളുടെ ഭാഗമായി, ഈ റോഡ് രണ്ട് വര്‍ഷത്തേക്ക് അടച്ചിടുമെന്ന് കെ. ആര്‍.എഫ്.ബി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. സെപ്റ്റംബര്‍ 26 മുതല്‍ രണ്ട് വര്‍ഷത്തേക്കോ പാലത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാകുന്നതു വരെയോ ഈ റോഡിലൂടെയുള്ള വാഹനഗതാഗതത്തിന് ക്രമീകരണം ഏര്‍പ്പെടുത്തി.
തിരുവല്ലം ഭാഗത്ത് നിന്ന് കല്ലിയൂര്‍ ഭാഗത്തേക്കും, തിരിച്ചും പോകുന്ന വാഹനങ്ങള്‍ക്കുള്ള റൂട്ട്.
1. കെ.എസ്.ആര്‍.ടി.സി ബസ്, മറ്റ് വലിയ വാഹനങ്ങള്‍ക്കുള്ള പ്രധാന റൂട്ട്
തിരുവല്ലം ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ പൂങ്കുളം ജംഗ്ഷനില്‍ നിന്നും വലത് തിരിഞ്ഞ് വെങ്ങാനൂര്‍-പെരിങ്ങമ്മല-കാക്കാമൂല-കല്ലിയൂര്‍ വഴി ബാലരാമപുരത്തേക്ക് പോകണം.
2. ടു വീലര്‍, ത്രീ വീലര്‍, ഫോര്‍ വീലര്‍ വാഹനങ്ങള്‍ക്കുള്ള റൂട്ട്
തിരുവല്ലം ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ പൂങ്കുളം ജംഗ്ഷനില്‍ നിന്നും വലത് തിരിഞ്ഞ് കോളിയൂര്‍ - മുട്ടയ്ക്കാട് - ആയുര്‍വേദ ആശുപത്രി റോഡ് വഴി - കാരിക്കുഴി - കാക്കാമൂല വഴി കല്ലിയൂര്‍ ഭാഗത്തേക്ക് പോകണം.