തിരുവനന്തപുരം|
വിഷ്ണു എന്‍ എല്‍|
Last Updated:
വ്യാഴം, 2 ജൂലൈ 2015 (17:48 IST)
അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ മിനുന്ന പ്രകടനം കാശ്ചവച്ചതോടെ ഒക്ടോബറില്‍ നടക്കാന്‍ പോകുന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പിനായി ബിജെപി ഗൃഹപാഠം ചെയ്തു തുടങ്ങി. സംസ്ഥാനത്തെ മുഴുവന്‍ വാര്‍ഡുകളിലും മത്സരിച്ച് പന്‍ക്ഝായത്തുകളിലും മുന്‍സിപ്പാലിറ്റികളിലും ഭരണം പിടിക്കുകയോ ഭരണം ആര്‍ക്കെന്ന് ന്നിശ്ചയിക്കുന്ന നിര്‍ണായക ശക്തിയായോ ആയി മാറുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വാര്‍ഡുകളില്‍ വിജയിച്ച പാര്‍ട്ടി എന്ന പദവി നേടുകയാണ് ബിജെപിയുടെ ലക്ഷ്യം.
ഇതിനായി വ്യക്തമായ മാര്‍ഗരേഖകള്‍ ബിജെപി സംസ്ഥാന നേതൃത്വം തയ്യാറാക്കിഥുടങ്ങി. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നിര്‍ദ്ദേശമനുസരിച്ചാണ് നീക്കങ്ങള്‍. തദ്ദേശതിരഞ്ഞെടുപ്പിനുള്ള മാർഗരേഖ തയ്യാറാക്കി ജൂലായ് അഞ്ചിന് ബാംഗ്‌ളൂരിലെത്താൻ സംസ്ഥാന പ്രസിഡന്റ് വി മുരളീധരനോട് അമിത്ഷാ ആവശ്യപ്പെട്ടിട്ടുണ്ട്. അരുവിക്കരയിൽ വോട്ട് ശതമാനം കുത്തനെ ഉയർന്ന സാഹചര്യത്തിൽ സമയം പാഴാക്കാതെ പഞ്ചായത്ത് തെരഞ്ഞെടുപ്പിനായി തയ്യാറെടുക്കാനാണ് അമിത് ഷാ ആവശ്യപ്പെട്ടിരിക്കുന്നത്.
നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ മുന്നേറ്റമുണ്ടാക്കിയില്ലെങ്കില്‍ സംസ്ഥാന നേതൃത്വത്തില്‍ പലരുടെയും സ്ഥാനങ്ങള്‍ തെറിക്കുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കിയതായാണ് വിവരം. കുറഞ്ഞ് പക്ഷം 25 പഞ്ചായര്‍ത്തുകളിക്ലെങ്കിലും നിര്‍ണായക പ്രതിപക്ഷമാകണം. തിരുവന്തപുരം കോര്‍പ്പരേഷനില്‍ ഭരണം പിടിക്കുകയോ, അല്ലെങ്കില്‍ ഏറ്റവും വലിയ പ്രതിപക്ഷമാവുകയോ വേണം. കൂടാതെ, പാലക്കാട്, കാസര്‍ഗോഡ്, തിരുവനന്തപുരം ജില്ലകളില്‍ പഞ്ചായത്ത് ഭരണം പിടിക്കാന്‍ സാധിക്കണം തുടങ്ങിയ കടുത്ത നിര്‍ദ്ദേശങ്ങളാണ് സംസ്ഥാന നേതൃത്വത്തിന് നല്‍കിയിരിക്കുന്നത്.
കേരളത്തിലെ മുന്നണിസംവിധാനത്തെ വെല്ലുവിളിച്ച് പുതിയൊരു മുന്നണിയുണ്ടാക്കാതെ ഒറ്റക്കക്ഷിയായി വളരാനുള്ള തന്ത്രങ്ങളാണ് ബിജെപി തയ്യാറാക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ 14 ശതമാനം വിഹിതം ഇരട്ടിയാക്കുകയാണ് ലക്ഷ്യം. ഇതിനായി മുന്നണികളുടെ വോട്ടുബാങ്കുകളില്‍ കടന്നുകയറ്റം നടത്താനുള്ള അടവുനയങ്ങളും പ്രത്യേകമായി പരീക്ഷിക്കുകയും ചെയ്യും. സംസ്ഥാനത്ത് മാറി മാറി പരീക്ഷിച്ചുകൊണ്ടിരിക്കുന്ന ഇടത് വലത് മുന്നണി സംവിധാനം മാറേണ്ട സമയമായി എന്ന് യുവജങ്ങള്‍ക്കിടയില്‍ സംസാരമുണ്ട്. ഇത് മുതലെടുത്താകും ബിജെപി വളര്‍ച്ച.
അരുവിക്കരയിലെ ബിജെപി മുന്നേറ്റത്തോടെ ഇടത് വലത് മുന്നണികള്‍ക്കുണ്ടായ ആശങ്ക ഇരട്ടിപ്പിക്കുന്നതാണ് ബിജെപിയുടെ നീക്കങ്ങള്‍. ഇരുമുന്നണികളും ജനങ്ങളെ വഞ്ചിച്ച് പരസ്പരം വോട്ട് മറിക്കുന്നതായുള്ള പ്രചരണം വരും നാളുകളില്‍ തദ്ദേശഭരണ, നിയമസഭാശ് തെരഞ്ഞെടുപ്പുകളില്‍ ബിജെപി ടീം നടത്തും. ഇത്തവണ നിയമസഭയില്‍ കയറിയില്ലെങ്കില്‍ സംസഥാനത്ത് ബിജെപിയെ കാത്തിരിക്കുന്നത് വമ്പന്‍ പ്രതിസന്ധിയായിരിക്കും എന്നതിനാല്‍ ജയിക്കാനായി ബിജെപി ഏതറ്റം വരെയും പോകുമെന്നതിനാല്‍ ഇടത് വലത് മുന്നണികളെ കാത്തിരിക്കുന്നത് ആശങ്കയുടെ ദിനരാത്രങ്ങളാകും.