പക്ഷിപ്പനി: വളര്‍ത്തുപക്ഷികളുടെ മുട്ട, ഇറച്ചി, കാഷ്ടം വില്‍പനയും ഉപയോഗവും നിരോധിച്ചു

പ്രഭവ കേന്ദ്രത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള രോഗബാധിത പ്രദേശത്ത് കള്ളിംഗ് പൂര്‍ത്തിയായി മൂന്നുമാസത്തേക്ക് പക്ഷികളെ വളര്‍ത്തുന്നതും നിരോധിച്ചിരിക്കുന്നതായി ജില്ല കളക്ടര്‍ അറിയിച്ചു

രേണുക വേണു| Last Modified വ്യാഴം, 9 മെയ് 2024 (09:21 IST)

ആലപ്പുഴ: അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഒമ്പതില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രഭവ കേന്ദ്രത്തിന് 10 കിലോമീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശത്ത് താറാവ്, കോഴി, കാട, മറ്റു വളര്‍ത്തു പക്ഷികള്‍ ഇവയുടെ മുട്ട, ഇറച്ചി, കാഷ്ടം (വളം) തുടങ്ങിയവയുടെ ഉപയോഗവും വിപണനവും കടത്തും മെയ് 16 വരെ നിരോധിച്ച് ജില്ല കളക്ടര്‍ ഉത്തരവായി.

ഇതുപ്രകാരം കൈനകരി, നെടുമുടി, ചമ്പക്കുളം, അമ്പലപ്പുഴ തെക്ക്, തകഴി, രാമങ്കരി, അമ്പലപ്പുഴ വടക്ക്, പുന്നപ്ര തെക്ക്, പുറക്കാട,് കരുവാറ്റ, പുന്നപ്ര വടക്ക്, പുളിങ്കുന്ന് ഗ്രാമപഞ്ചായത്തുകളിലും ആലപ്പുഴ നഗരസഭ പരിധിയിലെ കൈതവന, തിരുവമ്പാടി, സനാതനപുരം, കളര്‍കോട,് ഹൗസിംഗ് കോളനി, പഴവീട്, മുല്ലാത്ത് വളപ്പ്, കുതിരപ്പന്തി, വട്ടയാല്‍, വലിയകുളം, വലിയമരം, ഗുരുമന്ദിരം, ഇരവുകാട്, ബീച്ച,് വാടകയ്ക്കല്‍ വാര്‍ഡുകളിലും ഇവയുടെ ഉപയോഗവും വിപണനവും കടത്തലും നിരോധിച്ചു.

പ്രഭവ കേന്ദ്രത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള രോഗബാധിത പ്രദേശത്ത് കള്ളിംഗ് പൂര്‍ത്തിയായി മൂന്നുമാസത്തേക്ക് പക്ഷികളെ വളര്‍ത്തുന്നതും നിരോധിച്ചിരിക്കുന്നതായി ജില്ല കളക്ടര്‍ അറിയിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :