രേണുക വേണു|
Last Modified വെള്ളി, 9 ജൂണ്‍ 2023 (11:13 IST)
മധ്യകിഴക്കന്‍ അറബിക്കടലിനു മുകളില്‍ ബിപോര്‍ജോയ് ( Biparjoy) അതി തീവ്ര ചുഴലിക്കാറ്റായി (Very Severe Cyclonic Strom ) സ്ഥിതി ചെയ്യുന്നു. അടുത്ത 48 മണിക്കൂറില്‍ വീണ്ടും ശക്തി പ്രാപിക്കുന്ന ബിപോര്‍ജോയ് വടക്ക്-വടക്ക് കിഴക്ക് ദിശയിലും തുടര്‍ന്നുള്ള 3 ദിവസം വടക്ക്-വടക്ക് പടിഞ്ഞാറു ദിശയിലും സഞ്ചരിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായി ഇടി /
മിന്നല്‍ / കാറ്റോട് കൂടിയ മഴക്ക് സാധ്യത. ജൂണ്‍ 9 മുതല്‍ 13 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. അതേസമയം കാലവര്‍ഷം കേരളത്തില്‍ സജീവമായിട്ടുണ്ട്.