ഇനി ഗുരുവായൂരപ്പൻ തുണ; ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി ബിനോയ് കോടിയേരി

രണ്ട് സുഹൃത്തുക്കൾക്കൊപ്പമാണ് ബിനോയി ക്ഷേത്രദർശനത്തിന് എത്തിയത്.

Last Modified ബുധന്‍, 10 ജൂലൈ 2019 (07:53 IST)
ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരി. ചൊവ്വാഴ്ച പുലർച്ചെ മൂന്ന് മണിക്ക് നിർമ്മാല്യ സമയത്തായിരുന്നു ദർശനത്തിനായി ബിനോയ് എത്തിയത്. അതീവ രഹസ്യമായിട്ടായിരുന്നു ബിനോയ് ക്ഷേത്രത്തിലെത്തിയത്.

പുലർച്ചെ തന്നെ വിഐ‌പികൾക്കുള്ള പരിഗണനയോടെ അദ്ദേഹം ക്ഷേത്രത്തിലെത്തി കാത്തുനിന്നു. രണ്ട് സുഹൃത്തുക്കൾക്കൊപ്പമാണ് ബിനോയി ക്ഷേത്രദർശനത്തിന് എത്തിയത്.വഴിപാടുകൾ പൂർത്തിയാക്കി ഉടൻ തന്നെ ക്ഷേത്രത്തിൽ നിന്ന് ബിനോയ് മടങ്ങുകയും ചെയ്തു.

ബലാത്സംഗ കേസിൽ പ്രതിയായ ബിനോയിക്ക് കഴിഞ്ഞ ദിവസമാണ് മുംബൈയിലെ കോടതി മുൻകൂർ ജാമ്യം നൽകിയത്. ജാമ്യം ലഭിച്ചതോടെ ഒളിവിലായിരുന്ന ബിനോയ് മുംബൈയിലെത്തി പോലീസിന് മുൻപാകെ ചോദ്യം ചെയ്യലിന് വിധേയമായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :