‘അയ്യപ്പനുമാത്രം എന്താ പ്രത്യേക ആചാരങ്ങൾ? ആർത്തവം അശുദ്ധമല്ല’- കോൺഗ്രസിനെ തേച്ചൊട്ടിച്ച് ബിന്ദു കൃഷ്ണ

അപർണ| Last Modified തിങ്കള്‍, 8 ഒക്‌ടോബര്‍ 2018 (12:03 IST)
ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധിയിലെ പ്രതിഷേധം ആളിക്കത്തുകയാണ്. ഇപ്പോൾ വിഷയത്തിൽ സർക്കാരിനെതിരെയാണ് കോൺഗ്രസ് പ്രതിഷേധം ശക്തമാക്കുന്നത്. രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി തുടങ്ങിയ നേതാക്കളെല്ലാം സർക്കാരിനെ ലക്ഷ്യം വെച്ചാണ് രംഗത്തെത്തിയിരിക്കുന്നത്.

എന്നാല്‍ കോണ്‍ഗ്രസ് നിലപാടിനെതിരെ പരസ്യമായി രംഗത്തെത്തിയിരിക്കുകയാണ് മഹിളാ കോമ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ. തന്നെ പോലുള്ള സ്ത്രീകളെ മാറ്റി നിര്‍ത്തുന്നതിനോട് യോജിക്കാനാവില്ലെന്ന് വ്യക്തമാക്കി.

എന്തിനാണ് അയ്യപ്പനെ ശബരിമലയില്‍ എത്തി കാണണമെന്ന് വാശി കാണിക്കുന്നതെന്നാണ് ചിലര്‍ ഉയര്‍ത്തുന്ന ചോദ്യം. ഫെമിനിസ്റ്റുകളാണ് പോകാന്‍ വാശിപിടിക്കുന്നതെന്ന് ചിലര്‍ പറയുന്നു. സ്ത്രീകളെ ശബരിമലയില്‍ മാറ്റി നിര്‍ത്തുന്നത് ആര്‍ത്തവത്തിന്‍റെ പേരിലാണ്. എന്നാല്‍ ആര്‍ത്തവം അശുദ്ധിയല്ല. താനും അശുദ്ധയല്ല, ബിന്ദു കൃഷ്ണ പറയുന്നു.

ആര്‍ത്തവം ഒരു ജൈവീക പ്രക്രിയയാണ്. അടുത്ത തലമുറയ്ക്കായി ശരീരം പാകപ്പെടുന്ന ഒരു ബയോളജിക്കല്‍ പ്രോസസ്. അതിന്‍റെ പേരില്‍ മാത്രം ഒരു സ്ത്രീയെ എങ്ങനെയാണ് മാറ്റി നിര്‍ത്തുക, ബിന്ദു ചോദിച്ചു. ആരാണ് ശബരിമലയില്‍ സ്ത്രീകള്‍ പോകരുതെന്ന ആചാരം ഉണ്ടാക്കിയത്. ഈ ആചാരങ്ങള്‍ ആരാണ് അയ്യപ്പന് വേണ്ടി മാത്രം ഉണ്ടാക്കിയത്.
കൈരളി ചാനലിന്റെ സെല്‍ഫിയെന്ന പരിപാടിയിലാണ് ബിന്ദു കൃഷ്ണ തുറന്നടിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :