ബൈക്കിനു പിന്നില്‍ ലോറിയിടിച്ച് യുവതി മരിച്ചു

ബൈക്കും ലോറിയും കൂട്ടിയിടിച്ചു , മരണം , വാഹനാപകടം
കൊച്ചി| jibin| Last Modified ചൊവ്വ, 13 ഒക്‌ടോബര്‍ 2015 (11:20 IST)
തൃപ്പൂണിത്തുറ പുതിയറോഡില്‍ ബൈക്കിനു പിന്നില്‍ ലോറിയിടിച്ച് യുവതി മരിച്ചു. നോര്‍ത്ത് പറവൂര്‍ പുതിയ വീട്ടില്‍ ബിജുവിന്റെ ഭാര്യ സ്വപ്ന (30) ആണ് മരിച്ചത്. ബൈക്കിന് പുറകിലിരുന്ന യാത്ര ചെയ്തിരുന്ന സ്വപ്നയെ പിന്നിലൂടെ വന്ന ലോറി വന്നിടിക്കുകയായിരുന്നു.

അപകടത്തെ തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍. തൃപ്പൂണിത്തുറ ട്രാഫിക് പോലീസ് കേസെടുത്തു. ഇന്ന് രാവിലെ 8.30-നായിരുന്നു അപകടം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :