തിരുവനന്തപുരം|
Last Modified തിങ്കള്‍, 12 ഒക്‌ടോബര്‍ 2015 (14:47 IST)
ബിജു രമേശ് രാഷ്ട്രീയ വിവാദങ്ങള്‍ ഉണ്ടാക്കുവാന്‍ വേണ്ടി കള്ളക്കഥകള്‍ ഉണ്ടാക്കരുതെന്ന്
ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍.
ആരോപണം ഉന്നയിക്കുന്നവര്‍ അതിനുള്ള തെളിവും ഹാജരാക്കണം വി മുരളീധരന്‍ പറഞ്ഞു.
കോടിയേരിയും ബിജു രമേശും തമ്മില്‍
നടത്തിയ കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ എന്തൊക്കെയാണെന്ന് വെളിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ബിജു രമേശ് സിപിഎമ്മുമായും കോണ്‍ഗ്രസുമായും എന്ത് ധാരണയാണ് ഉണ്ടാക്കിയതെന്നും കെ എം മാണിക്കെതിരായ കേസ് ദുര്‍ബലപ്പെടുത്താന്‍ ബിജു തീരുമാനിച്ചോയെന്നും അദ്ദേഹം ചോദിച്ചു.