തിരുവന്തപുരം|
Last Modified ബുധന്‍, 29 ഏപ്രില്‍ 2015 (16:39 IST)
എക്സൈസ് വകുപ്പുമന്ത്രി കെ ബാബുവിന്റെ സാമ്പത്തിക ശ്രോതസിനെക്കുറിച്ച് വിജിലന്‍സ് അന്വേഷണം വേണമെന്ന് ബാറുടമ ബിജു രമേശ്.പെട്ടിക്കടക്കാരന്റെ മകനായ ബാബു എങ്ങനെ കോടീശ്വരനായെന്നും അദ്ദേഹം ചോദിച്ചു.
കെ ബാബുവിന്റെ സെക്രട്ടറിയായ സുരേഷിനാണ് 50 ലക്ഷം രൂപ കൈമാറിയതെന്നും അദ്ദേഹം പറഞ്ഞു. താന്‍ നുണപരിശോധനയ്ക്ക് തയ്യാറാണെന്നും ബാബുവിന്റെ സെക്രട്ടറി സുരേഷിനേയും നുണപരിശോധനയ്ക്കു വിധേയനാക്കണമെന്നും ബിജു രമേശ് ആവശ്യപ്പെട്ടു.
ബിജു രമേശ് ആരോപണം ഉന്നയിച്ചതോടെ ബാബുവിന്റെ നില പരുങ്ങലിലായിരിക്കുകയാണ്. തനിക്കെതിരെ കേസെടുത്താല്‍ സാങ്കേതികത്വം പറഞ്ഞ് തുടരില്ലെന്ന് ബാബു നേരത്തെ വ്യക്തമാക്കിയിരുന്നു. ബാര്‍ കോഴ കേസില്‍ എക്‌സൈസ് മന്ത്രി കെ ബാബുവിനെതിരെയും അന്വേഷണം നടത്തണമെന്ന് വിജിലന്‍സിന് നേരത്തെ നിയമോപദേശം ലഭിച്ചിരുന്നു.