ബാബുവിനെതിരേ പ്രത്യേക അന്വേഷണം നടത്തണം: വിഎസ്

 ബാര്‍ കോഴ , ബിജു രമേശ് , കെ ബാബു , വിഎസ് അച്യുതാനന്ദന്‍ , കെഎം മാണി
തിരുവനന്തപുരം| jibin| Last Modified ബുധന്‍, 29 ഏപ്രില്‍ 2015 (15:35 IST)
ബാര്‍ കോഴ കേസില്‍ ബാര്‍ ഓണേഴ്‌സ് അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശ് നല്‍കിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ എക്സൈസ് മന്ത്രി കെ ബാബുവിനെതിരേ പ്രത്യേക അന്വേഷണം നടത്തണമെന്നു പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. അഴിമതിക്കാരായ മന്ത്രിമാരെ സംരക്ഷിക്കുന്നതില്‍നിന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പിന്മാറണമെന്നും. ബാബുവിനെതിരേ എഫ്ഐആര്‍ രജിസ്റര്‍ ചെയ്യണമെന്നും സിപിഐ വാര്‍ത്താക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

ബാബുവിനെതിരേ പ്രത്യേക അന്വേഷണം വേണ്ടെന്നും നിലവിലുള്ള അന്വേഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ മതിയെന്നുമായിരുന്നു വിജിലന്‍സിനു ലഭിച്ച നിയമോപദേശം. ഇതേത്തുടര്‍ന്നാണു പ്രത്യേക അന്വേഷണം വേണമെന്നു വി.എസ് ആവശ്യപ്പെട്ടിരിക്കുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :