തിരുവനന്തപുരം|
jibin|
Last Modified ബുധന്‍, 24 മെയ് 2017 (20:26 IST)
കൃഷിവകുപ്പിലെ ഐഎഎസ് പോരിൽ നടപടിയുമായി സർക്കാർ. പരസ്പരം ആരോപണങ്ങൾ ഉന്നയിച്ച മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരായ കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജു നാരായണസ്വാമിയെയും കൃഷി ഡയറക്ടർ ബിജു പ്രഭാകറിനെയും സര്‍ക്കാര്‍ സ്ഥാനം മാറ്റി. ഇരുവർക്കും പകരം ചുമതല നൽകിയിട്ടില്ല.
ടിക്കാറാം മീണയ്ക്കാണ് സെക്രട്ടറിയുടെ ചുമതല. കൃഷിവകുപ്പ് ഡയറക്ടറെ പിന്നീടു തീരുമാനിക്കും. കൃഷിവകുപ്പിലെ അഴിച്ചുപണിക്ക് ഇന്നു ചേർന്ന മന്ത്രിസഭായോഗം അംഗീകാരം നൽകി.
ബിജു പ്രഭാകറും രാജു നാരായണസ്വാമിയും ആരോപണ പ്രത്യാരോപണങ്ങളുമായി ഇന്നലെ രംഗത്തെത്തിയിരുന്നു. ഇതോടെയാണ് ഇരുവരെയും സ്ഥാനം മാറ്റി സര്‍ക്കാര്‍ തല്‍ക്കാലം പ്രശ്‌നം പരിഹരിച്ചത്.