മുംബൈ|
jibin|
Last Updated:
ശനി, 3 ഡിസംബര്‍ 2016 (17:36 IST)
ആര് എതിര്‍ത്താലും ശബരിമലയില്‍ പ്രവേശിക്കുമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്‌തി ദേശായി. ജനുവരിയില്‍ ശബരിമലയില്‍ എത്താനാണ് തീരുമാനം. ആരൊക്കെ എതിര്‍ത്താലും പ്രവര്‍ത്തകരുമായി മലയില്‍ എത്തും. ഈ തീരുമാനത്തിന് മാറ്റമില്ലെന്നും അവര്‍ വ്യക്തമാക്കി.
കേരളത്തിലെ ഒരു വിഭാഗം സ്‌ത്രീകളില്‍ നിന്നുണ്ടാകുന്ന എതിര്‍പ്പ്
ശ്രദ്ധക്കുന്നുണ്ട്. എതിര്‍ക്കാനും തടയാനുമുള്ളവര്‍ അവിടെ കാത്തിരിക്കട്ടെ. ആര് എതിര്‍ത്താലും പ്രവര്‍ത്തകരുമായി ശബരിമലയില്‍ എത്തുമെന്നും മനോരമ ന്യൂസിനോട് തൃപ്‌തി ദേശായി വ്യക്തമാക്കി.
ശബരിമലയിൽ സ്ത്രീകൾക്കു പ്രവേശനം സാധ്യമാക്കുകയാണ് തന്റെ അടുത്ത ലക്ഷ്യമെന്ന് കഴിഞ്ഞ ദിവസം തൃപ്തി ദേശായി പറഞ്ഞിരുന്നു. അതേസമയം, തൃപ്‌തി ദേശായി ശബരിമലയില്‍ എത്തുന്നതില്‍ എതിര്‍പ്പ് ശക്തമാകുകയാണ്. ബിജെപിയും ചില ഹിന്ദു സംഘടനകളുമാണ് ഇതിനെതിരെ പരസ്യമായി രംഗത്തു വന്നിരിക്കുന്നത്. ഇവരെ ഒരു കാരണവശാലും ശബരിമലയില്‍ കയറ്റില്ലെന്നും എന്തു വിലകൊടുത്തും തടയുമെന്ന് ബിജെപി നേതാവ് രാഹുല്‍ ഈശ്വര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.