ജീവിതത്തിൽ ബീഫ് കഴിച്ചിട്ടില്ല; വൈറലായ ഫോട്ടോയെപ്പറ്റി പ്രതികരിച്ച് കെ സുരേന്ദ്രന്‍

തിരുവനന്തപുരം| Last Modified ബുധന്‍, 14 ഒക്‌ടോബര്‍ 2015 (14:32 IST)
ബീഫ് കഴിക്കുന്ന ബിജെപി നേതാവ് എ്ന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായ ഫോട്ടോയെപ്പറ്റി പ്രതികരിച്ച് ബിജെപി നേതാവ് കെ.സുരേന്ദ്രന്‍. ഫേസ്ബുക്കിലൂടെയായിരുന്നു സുരേന്ദ്രന്റെ പ്രതികരണം. താന്‍ തെരഞ്ഞെടുപ്പു സമയത്ത് സസ്യാഹാരം മാത്രമേ കഴിക്കാറുള്ളൂ എന്നും ജീവിതത്തിൽ ബീഫ് കഴിച്ചിട്ടില്ല എന്നും സുരേന്ദ്രന്‍ പ്രതികരിച്ചു.

ഇതുകൂടാതെ ഇന്ത്യയിൽ ബീഫ് (പശു, കാള, പശുകിടാവ്) ഇവയുടെ കയറ്റുമതി നിരോധിച്ചിട്ടുണ്ടേന്നും അതിനാല്‍ നിന്നും ബീഫ് കയറ്റുമതി നരേന്ദ്ര മോഡി ഗവണ്മെന്റിന്റെ ആദ്യ വർഷം 15.4 % കൂടിയിട്ടുണ്ട് എന്ന് പറയുന്നതിൽ സത്യമില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കുന്നു.

സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം.......................


ഇതു പോലെ ഇരുപതു പശുക്കളെ എന്റെ വീട്ടിൽ വളർത്തി പരിപാലിക്കുന്നുണ്ട്‌. തെരഞ്ഞെടുപ്പു പ്രചാരണ സമയത്തെന്നോ തട്ടുകടയിൽ നിന്നും വാങ്ങിക്കഴിച്ച ഉള്ളിക്കറിയും പൊറോട്ടയും സോഷ്യൽ മീഡിയയിൽ 'ബീഫ് കഴിക്കുന്ന കേരളത്തിലെ ബി ജെ പി നേതാവ്' എന്നു പറഞ്ഞു ഡെൽഹി വരെ വൈറലായിരുന്നു. അതിലെ അതിശയോക്തി എന്താണെന്നു ചോദിച്ചാൽ ഞാൻ തെരഞ്ഞെടുപ്പു സമയത്ത് സസ്യാഹാരം മാത്രമേ കഴിക്കാറുള്ളൂ എന്നതും ജീവിതത്തിൽ ബീഫ് കഴിച്ചിട്ടില്ല എന്നതുമാണ്‌.
കേരളത്തിലെ ബീഫ് വിവാദം:
ഇന്ത്യയിൽ ബീഫ് (പശു, കാള, പശുകിടാവ്) ഇവയുടെ കയറ്റുമതി നിരോധിച്ചിട്ടുണ്ട്. അതിൽ നിന്നും ബീഫ് കയറ്റുമതി നരേന്ദ്ര മോദി ഗവണ്മെന്റിന്റെ ആദ്യ വർഷം 15.4 % കൂടിയിട്ടുണ്ട് എന്ന് പറയുന്നതിൽ സത്യമേതുമില്ല. എന്നാൽ എരുമ, പോത്ത്, ആട്, ചെമ്മരിയാട്, ഇവയുടെ മാംസം കയറ്റി അയക്കുന്നതിൽ വിലക്കൊന്നുമില്ല. ഇന്ത്യയിൽ പത്തു സംസ്ഥാനങ്ങളിൽ മാത്രമാണ് അറവുശാല അനുവദനീയമായിട്ടുള്ളത്. ഈ സംസ്ഥാനങ്ങൾക്കു മാത്രമേ ബീഫ് (മുകളിൽ പറഞ്ഞിരിക്കുന്നവ മാത്രം, ഗോമാംസമില്ല) കയറ്റിയയക്കാൻ അനുമതിയുള്ളൂ. യു പി, ഡൽഹി, മഹാരാഷ്ട്ര, തെലുങ്ങാന, പഞ്ചാബ്‌, ആന്ധ്ര പ്രദേശ്‌, വെസ്റ്റ് ബംഗാൾ, ബീഹാർ, നാഗാലാ‌‍ൻഡ്, കേരള, ഇവയാണ് ആ സംസ്ഥാനങ്ങൾ. കേരളത്തിലെ ബീഫിന്റെ മേലുള്ള അഭ്യാസങ്ങൾ രാഷ്ട്രീയ ഒത്തുതീർപ്പിന്റെ ഭാഗമല്ലേ? ബീഫിൽ സോളാറും ബാറും തുടങ്ങി എല്ലാ അഴിമതികളും മറച്ചു ജനങ്ങളുടെ കണ്ണിൽ മണ്ണിടാനുള്ള കോണ്‍ഗ്രസ്‌- കമ്മ്യൂണിസ്റ്റ് ഒളിച്ചുകളി മാത്രം. ജനങ്ങളെ ഇനിയും വിഡ്ഢികളാക്കാമെന്നാണ് ഇക്കൂട്ടർ കരുതുന്നെങ്കിൽ അവർ ജനങ്ങളുടെ അവബോധ/ ഇഛാ ശക്തിയെ തരം താഴ്ത്തി കാണുന്നതുകൊണ്ടു മാത്രം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :