സ്വത്തിനു വേണ്ടി 93 കാരിയായ മാതാവിനെ മർദ്ദിച്ച മക്കൾക്കെതിരെ കേസ്

എ കെ ജെ അയ്യര്‍| Last Modified ചൊവ്വ, 21 ഡിസം‌ബര്‍ 2021 (11:26 IST)
കണ്ണൂർ: മരിച്ച മകളുടെ സ്വത്തു മറ്റു മക്കൾക്ക് വീതിച്ചു നൽകിയില്ല എന്ന കാരണത്താൽ നാല് മക്കൾ ചേർന്ന്
93 കാരിയായ മാതാവിനെ ക്രൂരമായി മർദ്ദിച്ചു. വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരുന്ന കുട്ടികൾ റെക്കോഡ് ചെയ്ത സംഭാഷണത്തിൽ നിന്നാണ് ഈ വിവരം പുറത്തായതും പോലീസ് കേസെടുത്തതും. കഴിഞ്ഞ പതിനഞ്ചാം തീയതി മാതമംഗലത്താണ് സംഭവം നടന്നത്.


മാതമംഗലം പേരൂരിലെ മീനാക്ഷിയമ്മയ്ക് ആകെ പത്ത് മക്കളാണ് ഉണ്ടായിരുന്നത്. ഇതിൽ മൂന്നു മക്കൾ നേരത്തെ മരിച്ചുപോയി. മരിച്ചു ഒരു മകളായ ഓമനയുടെ സ്വത്ത് മറ്റു മക്കൾക്ക് വീതിച്ചു നൽകണം എന്ന് പറഞ്ഞായിരുന്നു രവീന്ദ്രൻ, അമ്മിണി, സൗദാമിനി, പത്മിനി എന്നിവർ ചേർന്ന് മീനാക്ഷിയമ്മയെ മർദ്ദിച്ചത് എന്നാണു റിപ്പോർട്ട്.

മക്കൾ നാല് പേരും ചേർന്ന് അമ്മയുടെ കൈ പിടിച്ചു തിരിക്കുകയും കാലിൽ ചവുട്ടി പിടിക്കുകയും ചെയ്തു. പിന്നീട് നെഞ്ചിനു പിടിച്ചു തള്ളിമാറ്റുകയും ചെയ്ത ശേഷവും ഒപ്പിടാതിരുന്ന അമ്മയ്ക്ക് നേരെ അസഭ്യ വർഷവും നടത്തി. തുടർന്ന് ബലമായി കൈ പിടിച്ചു ഒപ്പിടുവിക്കുകയും ചെയ്തു


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :