തിരുവനന്തപുരം|
VISHNU.NL|
Last Modified ശനി, 23 ഓഗസ്റ്റ് 2014 (08:11 IST)
സര്‍ക്കാരിന്റെയും മുന്നണിയുടെയും തീരുമാനങ്ങള്‍ നടപ്പിലാകുമെന്ന് ഉറപ്പായതൊടെ നിലവില്‍ സംസ്ഥാനത്ത് തുറന്നു പ്രവര്‍ത്തിക്കുന്ന ബാറുകള്‍ പൂട്ടാനുള്ള തയ്യാറെടുപ്പുകള്‍ നടത്തിത്തുടങ്ങി. ഇതൊടെകൈവശമുള്ള മദ്യം എന്തു ചെയ്യണമെന്ന് അറിയാതെ പകച്ചിരിക്കുകയാണ് ബാര്‍ ഉടമകള്‍. ഇപ്പൊള്‍ പൂട്ടിക്കിടക്കുന്ന 418 ബാറുകളിലെ മദ്യമാണ് ഉപയോഗമില്ലാതായിരിക്കുന്നത്. പല ബാറുകളിലേയും ബിയറുകള്‍ ഇത്രയും നാള്‍ ഉപയോഗിക്കാതിരുന്നതിനേ തുടര്‍ന്ന് കേടായതായും പരാതികളുണ്ട്.
അതേ സമയം ബാറുകളും ചില വില്പനകേന്ദ്രങ്ങളും ഇല്ലാതാകുന്നതോടെ സംസ്ഥാനത്തിന് 1811 കോടിരൂപയുടെ വരുമാനനഷ്ടമാണ് ഉണ്ടാകാന്‍ പോകുന്നത്. പല നികുതിയിനങ്ങളിലായാണ് സംസ്ഥാനത്തിന് 1811 കോടി നഷ്ടപ്പെടുന്നത്. ബാറുകള്‍ നിര്‍ത്തലാക്കുന്നതോടെ ബിവറേജസ് കോര്‍പ്പറേഷന്റെ വില്പനയില്‍ 1010 കോടിയുടെ കുറവുണ്ടാവും.
കൂടാതെ സംസ്ഥാനത്തിന് കിട്ടുന്ന വില്പനനികുതിയിലും എക്‌സൈസ് തീരുവയിലുമായി 828 കോടി കുറയും. ബിവറേജസ് കോര്‍പ്പറേഷന്റെയും കണ്‍സ്യൂമര്‍ ഫെഡിന്റേതുമായി 39 വിപണനശാലകള്‍ നിര്‍ത്തലാക്കുന്നതുവഴി സര്‍ക്കാരിനുള്ള വരുമാന നഷ്ടം 375 കോടിയാണ്. ഇതിനു പുറമേ സംസ്ഥാനത്തേ പൂട്ടിക്കിടക്കുന്ന ബാറുകള്‍ക്കും പൂട്ടുമെന്ന് സര്‍ക്കര്‍ പറയുന്ന 312 ബാറുകള്‍ക്കുമായി ലൈസന്‍സ് ഫീസിലെ നഷ്ടം 148 കോടി രൂപ തിരികെ നല്‍കണമെന്നതും പ്രതിസന്ധിയാണ്.
ബാറുകളില്‍നിന്നുള്ള വരുമാനനികുതിയായി 460 കോടിയും നഷ്ടപ്പെടും. സംസ്ഥാന ഖജനാവിന് ഇപ്പോള്‍ ഇത്രയും വലിയ ക്ഷീണം താങ്ങാന്‍ സാധിക്കുകയില്ല എന്നാണ് വിലയിരുത്തല്‍. സാമ്പത്തികമായി ഇപ്പൊള്‍ തന്നെ പ്രതിസന്ധിയിലായ ഖജനാവിലേക്ക് 1000 കൊടി രൂപ ഓണക്കാലത്തിനു വേണീ മാത്രം സര്‍ക്കാര്‍ കണ്ടെത്തേണ്ടി വരും. എന്നാല്‍ ഓണക്കാലത്തെ ഉത്സവബത്തയെയും മറ്റ് ആനുകൂല്യങ്ങളെയും വരുമാന നഷ്ടം ബാധിക്കില്ലെന്നാണ് ധനമന്ത്രി കെഎം മാണി അവകാശപ്പെട്ടു.
ബദല്‍മാര്‍ഗങ്ങള്‍ കണ്ടെത്തുമെന്നും ഭരണച്ചെലവ് കുറച്ച് മുന്നോട്ടുപോകാനാണ് തീരുമാനമെന്നും മാണി പറഞ്ഞു. 16,000 കോടിയുടെ വിപണിയാണ് കേരളത്തിലെ വിനോദസഞ്ചാരമേഖല. മദ്യം കിട്ടിയില്ലെങ്കില്‍ അതില്‍ താത്പര്യമുള്ളവര്‍ അത് കിട്ടുന്ന സ്ഥലങ്ങള്‍ തേടിപ്പോകും. ഇത് സഞ്ചാരികളുടെ കേരളത്തിലേക്കുള്ള വരവിനെ ബാധിക്കും. ഹോട്ടല്‍ വ്യവസായത്തിലുള്ള നിക്ഷേപത്തെയും ഇത് ബാധിക്കുമെന്ന് വിലയിരുത്തുന്നവരും കുറവല്ല.