തിരുവനന്തപുരം|
jibin|
Last Modified വെള്ളി, 22 ഓഗസ്റ്റ് 2014 (13:33 IST)
ബാര്‍ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് തട്ടിപ്പാണെന്നും ചില കോര്‍പ്പറേറ്റുകളുടെ താത്പര്യമാണ് സര്‍ക്കാരിന്റെ നിലപാടെന്നും ബാര്‍ അസോസിയേഷന്‍ പ്രസിഡന്‍റ് ബിജു രമേശ്.
സമ്പൂര്‍ണ മദ്യനിരോധനത്തിനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോവുമെന്ന് ബാര്‍ അസോസിയേഷന്‍ വ്യക്തമാക്കി. ബാറുടമകളെ മദ്യലോബിയായി മാത്രം കാണരുത്. സര്‍ക്കാരില്‍ വിശ്വസിച്ച് വ്യവസായത്തിനിറങ്ങിയ നിക്ഷേപകരാണ് തങ്ങളെന്നും ബാര്‍ അസോസിയേഷന്‍ വ്യക്തമാക്കി.
ബാറുകള്‍ തുറക്കാത്ത നടപടി 10,000 കോടി രൂപയിലധികം നഷ്ടമുണ്ടാക്കുന്നതാണ്. ബാറുകള്‍ പൂട്ടിയാല്‍ ഈ രംഗത്ത് തൊഴിലെടുക്കുന്ന 25,0000 ത്തില്‍പരം തൊഴിലാളികളെ സര്‍ക്കാര്‍ പുനരധിവസിപ്പിക്കുമെന്ന് വിശ്വസിക്കാനാവില്ളെന്നും ബിജു രമേശ് പറഞ്ഞു.