കോട്ടയം|
Last Modified ബുധന്‍, 20 ഓഗസ്റ്റ് 2014 (15:53 IST)
നിലവാരമില്ലാത്ത രാഷ്ട്രീയ നേതൃത്വവും മത നേതൃത്വവുമാണ് ബാറുകളുടെ നിലവാരം നിശ്ചയിക്കുന്നതെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.
ബാര്‍ പ്രശ്നത്തില്‍ കെഎം മാണി കളംമറിഞ്ഞു. തിരുമേനിമാരും മറ്റു മേനിമാരുമാണ് കേരളം ഭരിക്കുന്നത്. സ്വന്തം സമുദായത്തിലുള്ളവരോട് ബാര്‍ അടയ്ക്കാന്‍ തിരുമേനിമാര്‍ ആദ്യം നിര്‍ദേശിക്കണം.
വീടുകളില്‍ തന്നെ ബാര്‍ തുറന്നിട്ടുള്ളവരുണ്ട്. അവരുടെ വീടുകളില്‍ വെഞ്ചരിപ്പ് നടത്തില്ലെന്നു പറയാന്‍ സഭാനേതൃത്വം തയറാകണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.