തിരുവനന്തപുരം|
jibin|
Last Modified വ്യാഴം, 28 ഓഗസ്റ്റ് 2014 (13:04 IST)
സംസ്ഥാനത്തെ മധ്യനയം വിനോദസഞ്ചാര മേഖലയ്ക്ക് കനത്ത വെല്ലു വിളിയാണെന്ന് ടൂറിസം മന്ത്രി എപി അനിൽ കുമാർ. അതിനാൽ തന്നെ വിനോദ സഞ്ചാര മേഖലയിൽ മദ്യം ഉപയോഗിക്കാൻ അനുവദിക്കണമെന്നും അനിൽ കുമാർ ആവശ്യപ്പെട്ടു.
ബാറുകൾ അടച്ച് പൂട്ടാനുള്ള സർക്കാർ തീരുമാനവും ഹോട്ടലുകളിലെ ബാറുകളും പൂട്ടുന്നതോടെ ഈ മേഘലയ്ക്ക് കനത്ത തിരിച്ചടിയാകുമെന്നും അദ്ദേഹം പറഞ്ഞു.
സർക്കാരിന്റെ തീരുമാനം ടൂറിസം മേഖലയ്ക്ക് ആശങ്കയുണ്ടാക്കുന്നതാണെന്നും. ഈ തീരുമാനം കൊണ്ട് വിദേശ സഞ്ചാരികൾ കേരളത്തിലേക്ക് വരുന്നത് കുറയുമെന്നും മന്ത്രി പറഞ്ഞു.
വിനോദസഞ്ചാര മേഖലയിൽ മദ്യം ഒഴിവാക്കാൻ കഴിയാത്ത ഒന്നാണ്.
ഗുജറാത്ത് മാതൃകയിലുള്ള നയമാണ് പരിഗണിക്കുന്നതെന്നും. വിദേശികൾക്ക് മാത്രമായി ലൈസൻസ് നൽകുന്ന കാര്യം ആലോചിക്കണമെന്നും മന്ത്രി
എപി അനിൽ കുമാർ പറഞ്ഞു.