തിരുവനന്തപുരം|
jibin|
Last Modified ബുധന്‍, 1 ഏപ്രില്‍ 2015 (08:34 IST)
കേരള സര്‍ക്കാരിന്റെ മദ്യനയത്തിന് ഹൈക്കൊടതിയുടെ പച്ചക്കൊടി കാട്ടിയതോടെ സംസ്ഥാനത്ത് പൂട്ടിയ ബാറുകൾ ചൊവ്വാഴ്ച രാത്രി തന്നെ എക്സൈസ് അധികൃതർ സീൽ ചെയ്തു. രാത്രി 10 ഓടെ സിഐ മാരുടെയും ഇൻസ്പെക്ടർമാരുടെയും നേതൃത്വത്തിൽ ബാറുകൾ സീല്‍ ചെയ്ത് ശേഷം സ്റ്റോക്കുണ്ടായിരുന്ന മിച്ചം മദ്യം സ്റ്റോറിലാക്കുകയും ചെയ്തു.
വരും ദിവസങ്ങളില്‍ ബാറുകളില്‍ മിച്ചമുള്ള മദ്യത്തിന്റെ കണക്ക് തിട്ടപ്പെടുത്തി ബിവറേജസ് ഗോഡൗണിലേക്കു മാറ്റും. ഈ മദ്യം എങ്ങനെ ഉപയോഗിക്കണമെന്ന കാര്യത്തില്‍ സര്‍ക്കാര്‍ പിന്നീട് തീരുമാനിക്കും. പിടിച്ചെടുക്കുന്ന മദ്യത്തിന്റെ വില ബാറുടമകള്‍ക്ക് തിരികെ നല്‍കുകയും ചെയ്യും.
സംസ്ഥാനത്ത് ഫൈവ്സ്റ്റാര്‍ ഹൊട്ടലുകള്‍ക്ക് മാത്രം ബാര്‍ അനുവദിച്ചാല്‍ മതി എന്ന സര്‍ക്കാരിന്റെ പുതുക്കിയ മദ്യനയമാണ് ഹോക്കോടതിയുടെ ഡിവിഷന്‍ ബഞ്ച് ഇന്നലെ ശരിവച്ചത്. ഇത് സംബന്ധിച്ച് ബാറുടമകള്‍ക്ക് അനുകൂലമായി സിംഗിള്‍ ബഞ്ച് എടുത്ത വിധി റദ്ദാക്കിക്കൊണ്ടാണ് ഡിവിഷന്‍ ബഞ്ചിന്റെ വിധി വന്നിരിക്കുന്നത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.