തിരുവനന്തപുരം|
jibin|
Last Modified ശനി, 4 ഏപ്രില്‍ 2015 (17:12 IST)
സംസ്ഥാനത്ത് ബാറുകള്‍ക്ക് പൂട്ട് വീണതിന് പിന്നാലെ ബെവറേജ്‌സ് ഔട്ട് ലെറ്റുകളിലെ മദ്യവില്‍പന കുത്തനെ കൂടി. വ്യാഴാഴ്ച മാത്രം സംസ്ഥാനത്തെ 292 ഷോപ്പുകള്‍ വഴി വിറ്റഴിച്ചത് 38.37 കോടിയുടെ മദ്യമാണ്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം 27 കോടിയായിരുന്നു വിറ്റുവരവ്. 336 ഷോപ്പുകളാണ് അന്നുണ്ടായിരുന്നത്.
മുന്‍ വര്‍ഷത്തെക്കാള്‍ 22ശതമാനം വര്‍ദ്ധനയാണ് വില്‍പ്പനയില്‍ ഉണ്ടായത്. ഈസ്‌റ്ററിന്റെ തലേദിവസമായ ഇന്നും ബെവറേജ്‌സ് ഔട്ട് ലെറ്റുകള്‍ക്ക് മുന്നില്‍ വന്‍ ക്യൂവാണ് രൂപപ്പെട്ടത്. രാത്രിയോടെ പലയിടത്തും വില കുറഞ്ഞ മദ്യങ്ങള്‍ തീരുമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. ബാറുകള്‍ പൂട്ടിയാലും സംസ്ഥാനത്ത് മദ്യ വില്‍പ്പനയില്‍ വ്യത്യാസമോ, മദ്യം കുടിക്കുന്നവരുടെ എണ്ണത്തില്‍ കുറവോ വരില്ലെന്ന് തെളിയിക്കുന്നതാണ് പുതിയ റിപ്പോര്‍ട്ട്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.