മദ്യനയത്തില്‍ പ്രായോഗിക മാറ്റം അനിവാര്യം: ഐ ഗ്രൂപ്പ്

  ഐ ഗ്രൂപ്പ് ,  മദ്യനയം , രമേശ് ചെന്നിത്തല , വിഎം സുധീരന്‍
തിരുവനന്തപുരം| jibin| Last Modified ബുധന്‍, 17 ഡിസം‌ബര്‍ 2014 (08:19 IST)
മദ്യനയത്തില്‍ പ്രായോഗികമായ മാറ്റങ്ങള്‍ ആവശ്യമാണെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിലപാടുകള്‍ക്ക് പിന്തുണയുമായി ഐ ഗ്രൂപ്പ് രംഗത്ത്. വിഷയത്തില്‍ സര്‍ക്കാര്‍ പ്രയോഗക മാറ്റങ്ങള്‍ വരുത്തിയാല്‍ എതിനെ
എതിര്‍ക്കേണ്ടതില്ലെന്ന് ഐ ഗ്രൂപ്പ് എംഎല്‍എമാര്‍ തീരുമാനിക്കുകയും ചെയ്തു.

ഐ ഗ്രൂപ്പ് എംഎല്‍എമാര്‍ മന്ത്രി അടൂര്‍ പ്രകാശിന്റെ ഔദ്യോഗികവസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് പ്രയോഗക മാറ്റങ്ങള്‍ അനിവാര്യമാണെന്ന നിലപാടില്‍ എത്തിച്ചേര്‍ന്നത്. മന്ത്രിമാരായ രമേശ് ചെന്നിത്തല, വിഎസ് ശിവകുമാര്‍, സിഎന്‍ ബാലകൃഷ്ണന്‍ എന്നിവര്‍ ഉള്‍പ്പെടെ 16 എംഎല്‍എമാര്‍
യോഗത്തില്‍ പങ്കെടുത്തു. അംഗത്വ വിതരണത്തിലുണ്ടായ അപാകതകള്‍ പരിഹരിക്കമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരനോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു.

മദ്യനയത്തിലെ പ്രയോഗക മാറ്റങ്ങള്‍ വരുത്തിയാല്‍ എതിനെ
എതിര്‍ക്കേണ്ടതില്ലെന്ന് ഐ ഗ്രൂപ്പിന്റെ തീരുമാനം പുറത്ത് വന്നതോടെ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ ഒറ്റയ്ക്കാവുന്ന സാഹചര്യമാണ് സംജാതമാകുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :