തിരുവനന്തപുരം|
Last Modified തിങ്കള്‍, 5 ഒക്‌ടോബര്‍ 2015 (15:39 IST)
ബാര്‍ കോഴക്കേസില്‍ നിര്‍ണായക വിധി ഈ മാസം 29ന്. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയാണ് വിധി പറയുക.കേസില്‍ തുടരന്വേഷണം വേണോ എന്നതു സംബന്ധിച്ചാണ് വിധി.പ്രോസിക്യൂഷന്റെയും ഹര്‍ജിക്കാരുടെയും വാദങ്ങള്‍ ഇതിനോടകം പൂര്‍ത്തിയായി. കേസില്‍ തുടരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് 10 ഹര്‍ജികളാണ് തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുളളത്.
വിജിലന്‍സ് സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ടിനെതിരെയുളള ബിജു രമേശിന്റെ എതിര്‍വാദമാണ് ഇന്ന് നടന്നത്. വിജിലന്‍സ് എസ്പി സുകേശന്‍ തയാറാക്കിയ വസ്തുതാ വിവര റിപ്പോര്‍ട്ട് അന്തിമ റിപ്പോര്‍ട്ടായി പരിഗണിച്ച് മാണിയെ വിചാരണ ചെയ്യണമെന്നായിരുന്നു ബിജു രമേശിന്റെ ആവശ്യം.