തിരുവനന്തപുരം|
jibin|
Last Modified ബുധന്‍, 17 ഡിസംബര്‍ 2014 (10:37 IST)
മദ്യനയത്തിലെ മാറ്റങ്ങള്‍
നിയമസഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നവശ്യപ്പെട്ട് പ്രതിപഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. കഴിഞ്ഞ ദിവസം ചേര്‍ന്ന യുഡിഎഫ് യോഗത്തില്‍ മദ്യനയത്തിലെ മാറ്റങ്ങള്‍ സര്‍ക്കാരിന് തീരുമാനിക്കാമെന്ന് പറഞ്ഞിരുന്നു. ഈ വിഷയത്തില്‍ വ്യക്തത ആവശ്യമാണെന്നും പ്രതിപക്ഷം സഭയില്‍ പറഞ്ഞു. എ പ്രദീപ് കുമാര്‍ എംഎല്‍എയാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
ബാറുടമകളുടെ ബന്ദിയാണ് സര്‍ക്കാറെന്നും. കെഎം മാണിക്ക് നിയമോപദേശം നല്‍കുന്ന എജി ബാര്‍ കോഴ കേസ് അന്വേഷിച്ചാല്‍ കേസില്‍ എങ്ങനെ സത്യം പുറത്ത് വരുമെന്നും പ്രദീപ് കുമാര്‍ സഭയില്‍
ചോദിച്ചു.
മദ്യ നയത്തില്‍ മാറ്റം വരുത്തിയിട്ടില്ലെന്നും. ബിയര്‍വൈന്‍ പാര്‍ലറുകള്‍ സംബന്ധിച്ച കാര്യങ്ങളിലാണ് വ്യക്ത കൈവരാനുള്ളതെന്നും എക്സൈസ് മന്ത്രി കെ ബാബു സഭയില്‍ അറിയിച്ചു. ക്രിസ്തുമസും ന്യൂ ഇയറും പ്രമാണിച്ച് സംസ്ഥാനത്ത് മദ്യം വ്യാപകമായി ഒഴുകുന്നുവെന്ന വാര്‍ത്ത തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.