ഭരണപക്ഷത്തെ ചിലര്‍ക്ക് പ്രതിപക്ഷത്തിന്റെ സ്വരമായിരുന്നു: ഉണ്ണിയാടന്‍

തോമസ് ഉണ്ണിയാടന്‍ , കേരള കോണ്‍ഗ്രസ്  , പിജെ ജോസഫ് , കെഎം മാണി
തിരുവനന്തപുരം| jibin| Last Modified ബുധന്‍, 11 നവം‌ബര്‍ 2015 (11:32 IST)
ബാര്‍ കോഴക്കെസില്‍ കെഎം മാണിയെ ചിലര്‍ ബോധപൂര്‍വം വേട്ടയാടിയെന്ന് കേരള കോണ്‍ഗ്രസ് (എം)
നേതാവും ചീഫ് വിപ്പുമായ തോമസ് ഉണ്ണിയാടന്‍. തന്നോടു രാജിവെക്കാന്‍ മാണി ആവശ്യപ്പെട്ടില്ല. മാണിക്ക് ധാര്‍മ്മിക പിന്തുണ നല്‍കാനാണ് താന്‍ ചീഫ് വിപ്പ് സ്ഥാനം രാജിവെച്ചത്. ഭരണപക്ഷത്തെ ചില നെതാക്കള്‍ക്ക് പ്രതിപക്ഷത്തിന്റെ സ്വരമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മാണി നിരപരാധിത്വം തെളിയിച്ച് തിരികെ മടങ്ങിയെത്തുക തന്നെ ചെയ്യും. പിജെ ജോസഫ് രാജിവെക്കാതിരുന്നത് അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യമാണ്. സ്‌റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ കോടതി പരാമര്‍ശം സംസാരിച്ചു. തുടര്‍ന്ന് മാണിസാര്‍ രാജി കാര്യത്തില്‍ തീരുമാനം എടുക്കുകയായിരുന്നു. ഈ യോഗത്തില്‍ താന്‍ രാജി തീരുമാനം വ്യക്തമാക്കുകയും ചെയ്‌തു. എന്നാല്‍ മാണിസാര്‍ ആ തീരുമാനം വേണോ എന്ന് ചോദിക്കുകയായിരുന്നുവെന്നു ഉണ്ണിടാന്‍ പറഞ്ഞു.

അഭിപ്രായ വ്യത്യാസങ്ങള്‍ പാര്‍ട്ടിയില്‍ സ്വാഭാവികമാണ്. അതു ഭിന്നതയല്ല. അത് കൂട്ടായ്മയെ ബാധിക്കുമെന്നു പറയുന്നതു ശരിയല്ല. രാജി കാര്യത്തില്‍ അവരുടെ അഭിപ്രായം ശരിയോ തെറ്റോ എന്ന് അവര്‍ സ്വീകരിക്കട്ടെയെന്നും ഉണ്ണിയാടന്‍ പറഞ്ഞു.

ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ രാജി സമര്‍പ്പിച്ചുവെങ്കിലും അത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സ്വീകരിച്ചിട്ടില്ല. ആവശ്യമായ ചര്‍ച്ചകളും യുഡിഎഫ് യോഗങ്ങളും ചേര്‍ന്നും വിഷയം ചര്‍ച്ച ചെയ്യും. അതിനു ശേഷം മാത്രമെ തീരുമാനം ഉണ്ടാകുവെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭാ യോഗത്തിനു ശേഷമാകും കാര്യത്തില്‍ വ്യക്തത ഉണ്ടാകുക. അതിനുശേഷം ഉണ്ണിയാടന്‍ രാജി സംബന്ധിച്ച ആശങ്ക അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :