ധനമന്ത്രി കെഎം മാണി രാജിവെച്ചു; ചീഫ് വിപ്പ് ഉണ്ണിയാടനും രാജിവെച്ചു

തിരുവനന്തപുരം| JOYS JOY| Last Updated: ബുധന്‍, 11 നവം‌ബര്‍ 2015 (12:03 IST)
ബാര്‍കോഴ കേസില്‍ ആരോപണവിധേയനായ ധനമന്ത്രി കെ എം മാണി രാജിവെച്ചു. തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയില്‍ കൂടിനിന്ന മാധ്യമപ്രവര്‍ത്തകരെ നേരിട്ട് കണ്ടാണ് മാണി രാജിക്കാര്യം അറിയിച്ചത്. രാജിക്കത്ത് മുഖ്യമന്ത്രിക്ക് ക്ലിഫ് ഹൌസിലേക്ക് കൊടുത്തു വിട്ടതായും അദ്ദേഹം അറിയിച്ചു,

ഇന്നു ചേര്‍ന്ന സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ മാണിയും ജോസഫും ഒന്നിച്ചിരുന്ന് രാജി പ്രഖ്യാപിക്കാനായിരുന്നു തീരുമാനം. എന്നാല്‍, സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിനു ശേഷം ജോസഫും മാണിയും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ ജോസഫ് രാജി വെയ്ക്കണമെന്ന കാര്യത്തില്‍ മാണി ഉറച്ചു നില്‍ക്കുകയായിരുന്നു. എന്നാല്‍, രാജി വെയ്ക്കാന്‍ തയ്യാറല്ലെന്ന് ജോസഫ് നിലപാട് വ്യക്തമാക്കിയതോടെ ഒറ്റയ്ക്ക് രാജി വെയ്ക്കാന്‍ മാണിക്കു മേല്‍ സമ്മര്‍ദ്ദം ശക്തമാകുകയായിരുന്നു.

പിജെ ജോസഫിനെയും ചീഫ് വിപ്പ് തോമസ് ഉണ്ണിയാടനെയും രാജിവെപ്പിച്ച്
സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാനായിരുന്നു മാണിയുടെ തന്ത്രം. എന്നാല്‍ മാണിയുടെ ആവശ്യം ജോസഫ് തള്ളി. ഇതിനിടെ മന്ത്രി കെ സി ജോസഫ്, പി ജെ ജോസഫിനെ കാണാന്‍ എത്തുകയും രാജി വെക്കരുതെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. മാണിയും മാണിക്കൊപ്പമുള്ള എം എല്‍ എമാരും പോയാലും സര്‍ക്കാരിന് ഭീഷണിയാകാതിരിക്കാന്‍ പി ജെ ജോസഫിനെ ഒപ്പം നിര്‍ത്താനുള്ള തന്ത്രമാണ് അനിവാര്യമായ സമയത്ത് കോണ്‍ഗ്രസ് നേതൃത്വം നടത്തിയത്. ജോസഫ് വിഭാഗത്തിന് കോണ്‍ഗ്രസ് പൂര്‍ണ പിന്തുണ വാഗ്‌ദാനം ചെയ്യുകയും ചെയ്തു.

തുടര്‍ന്ന്, ജോസഫ് വിഭാഗത്തിന്റെ തീരുമാനം മാണിയെ അറിയിക്കാന്‍ മുതിര്‍ന്ന കേരള കോണ്‍ഗ്രസ് നേതാവും എം എല്‍ എയുമായ ആന്റണി രാജു തീരുമാനം അറിയിക്കാന്‍ മാണിയുടെ വസതിയിലേക്ക് എത്തി. മാണിയുടെ വസതിയില്‍ നിന്ന് മടങ്ങവേ ‘തീരുമാനം ഉടന്‍’ എന്ന് മാത്രമായിരുന്നു മാധ്യമങ്ങളോട് പറഞ്ഞത്.

ജോയ് എബ്രഹാം, ജോസ് കെ മാണി, തോമസ് ഉണ്ണിയാടന്‍ എന്നിവര്‍ രാജി തീരുമാനം എടുക്കുന്ന സമയത്ത് അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

സ്റ്റാർലൈനർ ബഹിരാകാശ വാഹനത്തിൽ ഇനിയും ഞങ്ങൾ പറക്കും: സുനിത ...

സ്റ്റാർലൈനർ ബഹിരാകാശ വാഹനത്തിൽ ഇനിയും ഞങ്ങൾ പറക്കും: സുനിത വില്യംസ്, വിൽമോർ
ബഹിരാകാശനിലയത്തില്‍ തുടരേണ്ടി വന്ന സമയത്ത് അസ്ഥിക്കും മസിലുകള്‍ക്കും ...

ബഹിരാകാശത്തു നിന്ന് കാണുന്ന ഹിമാലയവും മുംബൈയും മനോഹരമെന്ന് ...

ബഹിരാകാശത്തു നിന്ന് കാണുന്ന ഹിമാലയവും മുംബൈയും മനോഹരമെന്ന് സുനിത വില്യംസ്; ഇന്ത്യ അകലെയുള്ള ഒരു വീടുപോലെ
ബഹിരാകാശത്തു നിന്ന് കാണുന്ന ഹിമാലയവും മുംബൈയും മനോഹരമെന്ന് സുനിത വില്യംസ്. ...

പാലായില്‍ ആറു വയസ്സുകാരി കുഴഞ്ഞുവീണു മരിച്ചു

പാലായില്‍ ആറു വയസ്സുകാരി കുഴഞ്ഞുവീണു മരിച്ചു
പാലായില്‍ ആറു വയസ്സുകാരി കുഴഞ്ഞുവീണു മരിച്ചു. ഇടപ്പാടി അഞ്ചാനിക്കല്‍ സോണി ജോസഫിന്റെയും ...

എമ്പുരാനില്‍ വരുന്നത് വലിയ മാറ്റങ്ങള്‍; നന്ദി കാര്‍ഡില്‍ ...

എമ്പുരാനില്‍ വരുന്നത് വലിയ മാറ്റങ്ങള്‍; നന്ദി കാര്‍ഡില്‍ നിന്ന് സുരേഷ് ഗോപിയെ ഒഴിവാക്കി
എമ്പുരാനില്‍ വരുന്നത് വലിയ മാറ്റങ്ങള്‍. റീ എഡിറ്റിംഗില്‍ 24 വെട്ടുകളാണ് എമ്പുരാന് ...

കേരള സര്‍വകലാശാല മെന്‍സ് ഹോസ്റ്റലില്‍ എക്‌സൈസ് മിന്നല്‍ ...

കേരള സര്‍വകലാശാല മെന്‍സ് ഹോസ്റ്റലില്‍ എക്‌സൈസ് മിന്നല്‍ പരിശോധന; കഞ്ചാവ് പാക്കറ്റുകള്‍ കണ്ടെത്തി
കേരള സര്‍വകലാശാല മെന്‍സ് ഹോസ്റ്റലില്‍ എക്‌സൈസ് മിന്നല്‍ പരിശോധന. പരിശോധനയില്‍ കഞ്ചാവ് ...