തിരുവനന്തപുരം|
jibin|
Last Modified ശനി, 13 ഡിസംബര്‍ 2014 (16:20 IST)
സംസ്ഥാന സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍ രംഗത്ത്. മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ അഴിമതി ആരോപണം ശക്തമാകുമ്പോള്‍ അത് ചര്‍ച്ചചെയ്യുന്നതിനു പകരം ആരോപണം ഉന്നയിച്ചത് ചട്ട പ്രകാരമാണോയെന്ന് പരിശേധിക്കാനാണ് ഉമ്മന്‍ചാണ്ടിയും കൂട്ടരും താല്‍പ്പര്യം കാണിക്കുന്നതെന്നും. ഈ സാഹചര്യത്തില്‍ അഴിമതി മോശം കാര്യമാണെന്ന ചിന്ത മന്ത്രിമാര്‍ക്ക് ഇല്ലാതായെന്നും വിഎസ് പറഞ്ഞു.
ബാര്‍ കേസില്‍ കേരളാകോണ്‍ഗ്രസ് (എം) നേതാവും ധനമന്ത്രിയുമായ കെഎം മാണിക്കെതിരെ ബാര്‍ കോഴ ആരോപണം ഉയര്‍ന്നു വന്നതും. പൊതുമരാമത്ത് വകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ ഭരണ പക്ഷത്തെ എംഎല്‍എയും കേരളാ കോണ്‍ഗ്രസ് (ബി) വിഭാഗം നേതാവുമായ ഗണേഷ് കുമാര്‍ ഉന്നയിച്ച ആരോപണങ്ങളുടെയും വെളിച്ചത്തിലാണ് വിഎസ് സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.