തിരുവനന്തപുരം|
jibin|
Last Updated:
വെള്ളി, 22 ജൂലൈ 2016 (15:51 IST)
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ എക്‌സൈസ് മന്ത്രിയായിരുന്ന കെ ബാബു പുതിയ ബാറുകള്‍ അനുവദിക്കാന്‍ വഴിവിട്ട ഇടപെടലുകള്‍ നടത്തിയിരുന്നതായി വിജിലന്‍സ് പ്രാഥമികാന്വേഷണ റിപ്പോർട്ട്‍. ബാബു അധികാര ദുര്‍വിനയോഗം നടത്തിയിരുന്നു. ബാറുകള്‍ പൂട്ടിയതും ബിയര്‍ പാര്‍ലര്‍ ലൈസന്‍സുകള്‍ അനുവദിച്ചതും ദുരുദ്ദേശത്തോടെയാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
പലര്‍ക്കും ബാര്‍ അനുവദിച്ചപ്പോള്‍ ചില അപേക്ഷകള്‍ പിടിച്ചുവെച്ചു. കാരണമില്ലാതെയാണ് അപേക്ഷകള്‍ പിടിച്ചുവെച്ചത്. ബാര്‍, ബിയര്‍ പാര്‍ലര്‍ ലൈസന്‍സുകള്‍ നല്‍കുന്നതില്‍ ബാബു നേരിട്ട് ഇടപെട്ടെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ബാർ ലൈസൻസ് അനുവദിക്കുന്നതിൽ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ബാബു വഴിവിട്ട സഹായങ്ങൾ നൽകിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ബിവറേജസ് ഔട്ട്ലെറ്റുകൾ പൂട്ടിയ സംഭവത്തിലും അഴിമതി നടന്നതായി പറയുന്നു. മന്ത്രിയുടെ അടുപ്പക്കാരുടെ ബാറുകൾക്ക് സമീപമുള്ള ഔട്ട്ലെറ്റുകളാണ് പൂട്ടിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.