ബാർ കോഴക്കേസ്; മാണിയെ കുറ്റവിമുക്തനാക്കി വീണ്ടും വിജിലൻസ് റിപ്പോർട്ട്

മൂന്നാം തവണയും വിജിലൻസ് മാണിക്കൊപ്പം തന്നെ

aparna| Last Modified തിങ്കള്‍, 5 മാര്‍ച്ച് 2018 (12:12 IST)
ബാർ കോഴക്കേസിൽ കേരള കോൺ‌ഗ്രസ് എം ചെയർമാൻ കെ എം മാണിയെ കുറ്റവിമുക്തനാക്കി വീണ്ടും വിജിലൻസ് റിപ്പോ‌ർട്ട്. മാണി കോഴ വാങ്ങിയതിന് ഒരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് കാണിച്ച് വിജിലൻസ് കോടതിയിൽ റിപ്പോർട്ട് നൽകി. തിരുവനന്തപുരം വിജിലൻസ് കോടതിയിലാണ് മാണിക്കനുകൂലമായ റിപ്പോർട്ട് വിജിലൻസ് സമർപ്പിച്ചത്.

യു ഡി എഫ് സർക്കാർ ഭരണത്തിലിരിക്കേ രണ്ട് തവണ മാണിയെ കുറ്റവിമുക്തനാക്കി വിജിലൻസ് റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ, അതിനുശേഷം പിണറായി സർക്കാർ അധികാരത്തിലേറിയതോടെ കേസിൽ തുടരന്വേഷണം വേണമെന്ന സർക്കാരിന്റെ ആവശ്യം പരിഗണിച്ച് വിജിലൻസ് കോടതി അതിന് ഉത്തരവിടുകയായിരുന്നു.

ഇതില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ വിജിലന്‍സിനെ വിമര്‍ശിച്ച് കൊണ്ട് 45 ദിവസത്തെ സമയം കോടതി നൽകിയിരുന്നു. ഇതിന്റെ കാലാവധി ഇന്നലെ അവസാനിച്ചതിന്റെ പശ്ചാത്തലത്തിലാണ് മാണിയെ കുറ്റവിമുക്തനാക്കി കൊണ്ടുള്ള റിപ്പോർട്ട് വീണ്ടും വിജിലൻസ് സമർപ്പിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :