മലദ്വാരത്തില്‍ 57 ലക്ഷത്തിന്റെ സ്വര്‍ണബിസ്കറ്റുകള്‍!

നെടുമ്പാശേരി| Last Modified വെള്ളി, 22 ഓഗസ്റ്റ് 2014 (12:58 IST)
മലദ്വാരത്തില്‍ ഒളിപ്പിച്ചുകൊണ്ടുവന്ന 57 ലക്ഷം രൂപയുടെ സ്വര്‍ണ ബിസ്കറ്റുകള്‍ കൊച്ചിയില്‍ പിടിച്ചെടുത്തു. രാജ്യാന്തര വിമാനതാവളത്തില്‍ കസ്റ്റംസ് അധികൃതര്‍ നടത്തിയ പരിശോധനയിലാണ് മലദ്വാരത്തിനുളളില്‍ ഒളിപ്പിച്ച 116 ഗ്രാം വീതമുളള 11 സ്വര്‍ണ ബിസ്ക്കറ്റുകള്‍ പിടിച്ചെടുത്തത്. സ്വര്‍ണം കടത്താന്‍ ശ്രമിച്ച കാസര്‍കോട് സ്വദേശി അബ്ദുള്‍ സിറാജ് അറസ്റ്റിലായി.
എമിറേറ്റ്സ് വിമാനത്തില്‍ ദുബായില്‍ നിന്ന് വന്ന അബ്ദുള്‍ സിറാജിന്റെ പോക്കറ്റില്‍ നിന്നും ആറ് ബിസ്കറ്റുകളും കണ്ടെടുത്തു. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

വിമാനതാവളത്തില്‍ സ്വര്‍ണ വേട്ട ശക്തമാക്കിയതിനെ തുടര്‍ന്ന് വിമാനതാവളവുമായി ബന്ധപ്പെട്ട ചില ജീവനക്കാരുടെ സഹായത്തോടെ കസ്റ്റംസ് ഏരിയായിലേക്ക് കടത്താതെ വിമാനതാവളത്തില്‍ തന്നെ സ്വര്‍ണം ഒളിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നവരെ കണ്ടെത്തുന്നതിനുവേണ്ടിയാണ് കസ്റ്റംസിന്റെ പ്രത്യേക ഇന്റലിജന്‍സ് ഉദ്യോഗസ്ഥരും നിരീക്ഷണം ശക്തമാക്കിയത്.

കൊച്ചിയിലും കോഴിക്കോടുമാണ് ഈ വര്‍ഷം ഇതുവരെ കൂടുതലായി സ്വര്‍ണം പിടിച്ചെടുത്തിട്ടുളളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :