ആത്മാഭിമാനം ഇല്ലാത്ത നേതാവാണ്‌ ബാലകൃഷ്‌ണപിള്ള: വെള്ളാപ്പള്ളി

 കേരള കോണ്‍ഗ്രസ്‌ (ബി) , വെള്ളാപ്പള്ളി നടേശന്‍ , എസ്‌എന്‍ഡിപി , ബാലകൃഷ്‌ണപിള്ള
ആലപ്പുഴ| jibin| Last Modified ശനി, 31 ജനുവരി 2015 (20:37 IST)
ആത്മാഭിമാനം ഇല്ലാത്ത നേതാവാണ്‌ കേരള കോണ്‍ഗ്രസ്‌ (ബി) നേതാവ്‌ ആര്‍ ബാലകൃഷ്‌ണപിള്ളയെന്നും. ഒറ്റയ്‌ക്ക് മത്സരിച്ചാല്‍ 25000 വോട്ട്‌ പോലും ലഭിക്കാത്ത പാര്‍ട്ടിയാണ്‌ അദ്ദേഹത്തിന്റേതെന്നും എസ്‌എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

നാക്കിന്റെ ബലത്തിലാണ്‌ പിള്ള പിടിച്ച്‌ നില്‍ക്കുന്നത്‌. ആത്മാഭിമാനം ഉണ്ടായിരുന്നെങ്കില്‍ യുഡിഎഫ്‌ വിടാനുള്ള ധൈര്യം അദ്ദേഹം കാണിക്കണമായിരുന്നു. ഏത്‌ മുന്നണിയിലും പിള്ള ഭാരമാണെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. അഴിമതി വിരുദ്ധതയുടെ കാര്യത്തില്‍ പിള്ളയും വിഎസ്‌ അച്യുതാനന്ദനും ഒരിക്കലും ചേരുമെന്ന്‌ കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :