അനുബന്ധ വാര്‍ത്തകള്‍
- മൂന്ന് ദിവസത്തേക്ക് 10 ലക്ഷം രൂപ? നൽകില്ലെന്ന് ദിലീപ് ചിത്രത്തിന്റെ അണിയറക്കാർ- ദിലീപിനെതിരെ സംസാരിച്ചതിന്റെ കാരണമിതോ?
- ദിലീപിനും കാവ്യയ്ക്കും ആശംസ; പൊട്ടിത്തെറിച്ച് റായി ലക്ഷ്മിയും തപ്സി പൊന്നുവും - പിന്തുണച്ച് രാകുൽ പ്രീതും ലക്ഷ്മി മഞ്ജുവും
- ശബരിമലയിൽ പോയിട്ടുണ്ട്, തന്ത്രി കുടുംബത്തിലെ പെൺകുട്ടികളും പോയിട്ടുണ്ട്, അന്ന് തന്ത്രി ക്ഷേത്രം അടച്ചിട്ടില്ല; രഹസ്യം സൂക്ഷിച്ചത് തന്ത്രിയോടുള്ള ബഹുമാനം കൊണ്ടെന്ന് ലക്ഷ്മി രാജീവ്
- കാര്‍ ഓടിച്ചിരുന്നത് ബാലഭാസ്കര്‍, ലക്ഷ്മിയും തേജസ്വിനിയും മുന്‍സീറ്റില്‍; ഡ്രൈവര്‍ അര്‍ജുന്റെ വെളിപ്പെടുത്തല്‍ !
- 'മനശക്തി ആർജിക്കാൻ ഈ അവസ്ഥയിലെ ഒരു ഭാര്യക്ക്, അമ്മക്ക് എങ്ങനെ കഴിയും? ബാലു ഇല്ലാത്ത അനന്തപുരിയോട് വിടചൊല്ലുന്നു'
ബാലഭാസ്കറിന്റെ ലക്ഷ്മി സംസാരിക്കുന്നു, വേര്‍പാടുകളോട് പൊരുത്തപ്പെടാനാകുന്നില്ല
ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി സംസാരിക്കാന്‍ തുടങ്ങിയതായി ബന്ധുക്കളും സുഹൃത്തുക്കളും അറിയിച്ചു. ബാലഭാസ്കറിന്റെയും മകള്‍ തേജസ്വിനിയുടെയും മരണത്തോട് പൊരുത്തപ്പെടാന്‍ പൂര്‍ണമായും ലക്ഷ്മിയ്ക്ക് കഴിഞ്ഞിട്ടില്ല. എങ്കിലും യാഥാര്‍ത്ഥ്യങ്ങളിലേക്ക് ലക്ഷ്മി ഉടന്‍ തന്നെ മടങ്ങിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ് ലക്ഷ്മിയുള്ളത്. ഉടന്‍ തന്നെ വീട്ടിലേക്ക് മടങ്ങാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആശുപത്രിയില്‍ സന്ദര്‍ശകര്‍ക്ക് വിലക്കുണ്ട്. ചികിത്സയ്ക്ക് തടസമുണ്ടാകാന്‍ സാധ്യതയുള്ളതിനാലാണ് അത്. എന്നാല്‍ ആരോടെങ്കിലും സംസാരിക്കണമെന്ന് ലക്ഷ്മി ആവശ്യപ്പെട്ടാല്‍ അത് അനുവദിക്കുമെന്ന് ആശുപത്രി അധികൃതരും അറിയിച്ചിട്ടുണ്ട്.
ലക്ഷ്മിയുടെ പരുക്കുകള്‍ ഭേദമാകാനും മുറിവുകള്‍ ഉണങ്ങാനും ഇനിയും സമയമെടുക്കും. ഐ സി യുവില്‍ നിന്ന് സാധാരണ മുറിയിലേക്ക് ലക്ഷ്മിയെ മാറ്റിയിട്ടുണ്ട്. ഏറ്റവുമടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് ലക്ഷ്മിയുടെ അടുത്ത് ഇപ്പോഴുള്ളത്.
ലക്ഷ്മിയുടെ ആരോഗ്യവിവരം അന്വേഷിച്ച് ആശുപത്രിയില്‍ അനവധി പേരാണ് ഇപ്പോഴും എത്തുന്നത്.