അപർണ|
Last Modified തിങ്കള്‍, 22 ഒക്‌ടോബര്‍ 2018 (14:06 IST)
ദിലീപിനെതിരെ കഴിഞ്ഞ ദിവസം നടിമാര ശ്രിയ ശരൺ, തപ്സി പന്നു, റായ് ലക്ഷ്മി എന്നിവർ രംഗത്തെത്തിയിരുന്നു. ദിലീപിനും കാവ്യയ്ക്കുമുണ്ടായ കുഞ്ഞിന് ആശംസകൾ നേർന്ന മാധ്യമ പ്രവർത്തകയെ വിമർശിച്ചാണ് മൂവരും രംഗത്തെത്തിയത്. എന്നാൽ, ഇതിൽ റായ് ലക്ഷ്മിയുടേത് ഇരട്ടത്താപ്പ് ആണെന്ന് ദിലീപ് ചിത്രത്തിന്റെ അണിയറക്കാർ പറയുന്നു.
ദിലീപിന്റെ പുതിയ ചിത്രത്തില്‍ ഐറ്റം ഡാന്‍സില്‍ അഭിനയിക്കാന്‍ തയാറായ നടിയാണ് ഇപ്പോള്‍ അദ്ദേഹത്തിനെതിരെ സംസാരിക്കുന്നതെന്നും ഇവർ പറയുന്നു. ദിലീപിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ഐറ്റം ഡാന്‍സ് ചെയ്യുന്നതിനായി റായി ലക്ഷ്മിയെ പരിഗണിച്ചിരുന്നു.
എന്നാൽ, വെറും മൂന്ന് ദിവസത്തേക്ക് പത്തുലക്ഷം രൂപയാണ് നടി പ്രതിഫലമായി ചോദിച്ചത്. മലയാളത്തിൽ ഇത് ഉയർന്ന തുകയാണെന്ന് സംവിധായകൻ പറഞ്ഞെങ്കിലും റായ് ലക്ഷ്മി കേൾക്കാൻ തയ്യാറായി. തുക നൽകാൻ സാധിക്കില്ലെന്ന് അറിയിച്ച് ഇവർ റായ് ലക്ഷ്മിയെ ഒഴിവാക്കുകയായിരുന്നു. തുടര്‍ന്ന്
നേഹ അയ്യരെയാണ് പകരം പരിഗണിച്ചത്.