Bakrid Holiday: സംസ്ഥാനത്ത് നാളെ പ്രവൃത്തി ദിനം; ബക്രീദ് അവധി ശനിയാഴ്ച

കേരളത്തില്‍ ബക്രീദ് ഏഴിനായ സാഹചര്യത്തില്‍ വെള്ളിയാഴ്ചയിലെ അവധി നിലനിര്‍ത്തി ശനിയാഴ്ചയും അവധി നല്‍കുക എന്ന നിര്‍ദേശം പൊതുഭരണ വകുപ്പിനു നിര്‍ദേശം ലഭിച്ചെങ്കിലും സര്‍ക്കാര്‍ അംഗീകരിച്ചില്ല

Bakrid Holiday Saturday
Bakrid Holiday
രേണുക വേണു| Last Updated: വ്യാഴം, 5 ജൂണ്‍ 2025 (13:14 IST)

Bakrid Holiday: സംസ്ഥാനത്ത് നാളെ (ജൂണ്‍ ആറ്, വെള്ളി) പ്രവൃത്തിദിനം. ബലിപെരുന്നാള്‍ (ബക്രീദ്) അവധി ജൂണ്‍ ഏഴ് ശനിയാഴ്ച മാത്രം. സര്‍ക്കാര്‍ കലണ്ടര്‍ പ്രകാരം ജൂണ്‍ ആറിനു നല്‍കിയിരിക്കുന്ന അവധിയാണ് ഏഴിലേക്ക് മാറ്റിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം.

കേരളത്തില്‍ ബക്രീദ് ഏഴിനായ സാഹചര്യത്തില്‍ വെള്ളിയാഴ്ചയിലെ അവധി നിലനിര്‍ത്തി ശനിയാഴ്ചയും അവധി നല്‍കുക എന്ന നിര്‍ദേശം പൊതുഭരണ വകുപ്പിനു ലഭിച്ചെങ്കിലും സര്‍ക്കാര്‍ അംഗീകരിച്ചില്ല. മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ ബലിപെരുന്നാള്‍ ജൂണ്‍ ഏഴിലേക്ക് മാറ്റിയിരുന്നു. വ്യാഴാഴ്ച (മെയ് 29) ദുല്‍ഹജ്ജ് ഒന്ന് കഴിഞ്ഞ് ജൂണ്‍ ഏഴിനാണ് (ശനി) ബലിപെരുന്നാള്‍.

പ്രവാചകനായ ഇബ്രാഹിം നബി തന്റെ ആദ്യത്തെ പുത്രനായ ഇസ്മായേലിനെ അല്ലാഹുവിന്റെ കല്‍പ്പന മാനിച്ച് ദൈവ പ്രീതിക്കായി ബലി സമര്‍പ്പിക്കാന്‍ സന്നദ്ധനായതിന്റെ ഓര്‍മ പുതുക്കലാണ് ബലിപെരുന്നാള്‍ അഥവാ വലിയ പെരുന്നാള്‍ (ബക്രീദ്). പിന്നീട് മകന് പകരം അല്ലാഹുവിന്റെ തന്നെ കല്‍പ്പന പ്രകാരം മൃഗത്തെ ബലി കഴിക്കുകയാണ് ഇബ്രാഹിം നബി ചെയ്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :