കൊച്ചി|
jibin|
Last Modified ചൊവ്വ, 11 നവംബര്‍ 2014 (13:12 IST)
ബാര്‍ കോഴ കേസിലെ അന്വേഷണ പുരോഗതി റിപ്പോർട്ട് അടുത്തയാഴ്ച ഹാജരാക്കണമെന്ന് വിജിലിൻസിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. അഡ്വക്കേറ്റ് ജനറലിനോടാണ് ഹൈക്കോടതി ഈ വിഷയത്തില്‍ ഒരാഴ്ചയ്ക്കകം റിപ്പോർട്ട് ആവശ്യപ്പെട്ടത്.
വിഎസ്
സുനിൽ കുമാർ എംഎൽഎ നൽകിയ ഹർജിയിലാണ് കോടതിയുടെ നിർദ്ദേശം. കേസില്‍ പ്രാഥമിക അന്വേഷണം നടത്താന്‍ 45 ദിവസം അനുവദിച്ചത് നിയമപരമല്ലെന്നും ഇതുസംബന്ധിച്ച സർക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു
ബാറുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ധനമന്ത്രി കെഎം മാണിക്ക് ബാർ ഹോട്ടൽ അസോസിയേഷൻ വർക്കിംഗ് പ്രസിഡന്റ് ബിജു രമേശ് ഒരു കോടി രൂപ കോഴ നൽകിയെന്ന ആരോപണത്തെക്കുറിച്ച് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ വിജിലൻസിന് നിര്‍ദേശം നൽകണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. നിലവില്‍ ഇപ്പോള്‍ ഈ വിഷയത്തില്‍ പ്രാഥമിക അന്വേഷണം മാത്രമാണ് നടക്കുന്നത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.