കൊച്ചി|
aparna shaji|
Last Modified തിങ്കള്‍, 4 ജൂലൈ 2016 (13:58 IST)
മറ്റിടങ്ങളിൽ നിന്നും നമ്മുടെ നാട്ടിലെത്തി ജോലിയെടുക്കുന്നവരുടെ വിവരങ്ങൾ ശേഖരിക്കാൻ ഒരു സോഫ്റ്റ്‌വെയർ സർക്കാർ ഡെലവപ്പ് ചെയ്തുകൊണ്ടിരിക്കുകയാണെന്ന് എ ദി ജി പി
ബി സന്ധ്യ വ്യക്തമാക്കി. ജോലിയ്ക്ക് വരുന്നവരാണ് ഇതരസംസ്ഥാന തൊഴിലാളികൾ. അവർക്ക് ഒരു നല്ല ജീവിതസൗകര്യങ്ങൾ ഒരുക്കേണ്ടത് നമ്മുടെ കടമയാണ് എന്നും ബി സന്ധ്യ പറഞ്ഞു.
നമ്മുടെ നാട്ടിലേക്ക് വരുന്ന ഇതരസംസ്ഥാന തൊഴിലാളികൾ സംതൃപ്തരായിരുന്നാൽ തന്നെ കാര്യങ്ങളിൽ ഒരുപാട് മാറ്റമുണ്ടാകുമെന്നും ബി സന്ധ്യ വ്യക്തമാക്കി. മാതൃഭൂമിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ബി സന്ധ്യ വ്യക്തമാക്കിയത്. ദയവുചെയ്ത് പെരുമ്പാവൂർ സംഭവം എന്ന് പറയൂ, ആ പെൺകുട്ടിയോടും അവളുടെ കുടുംബത്തോടും ചെയ്യാവുന്നതിന്റെ പരമാവധി ദ്രോഹം നമ്മൾ ചെയ്തു കഴിഞ്ഞു. ഈ ഒരു ചെറിയ കാര്യമെങ്കിലും നമുക്ക് ചെയ്യാം എന്നുപറഞ്ഞായിരുന്നു സന്ധ്യ അഭിമുഖം ആരംഭിച്ചത്.
അതേസമയം, ജിഷയുടെ കൊലപാതകി അമീറുൽ ഇസ്ലാമിന്റെ സുഹൃത്ത് അനാറുൾ ഇസ്ലാമിന്റെ ചിത്രം പൊലീസിന് ലഭിച്ചു. കഴിഞ്ഞ വർഷം ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഭാഗമായി ഇതരസംസ്ഥാന തൊഴിലാളികൾക്ക് തിരിച്ചറിയൽ കാർഡ് നൽകിയിരുന്നു. ഇതിനായി പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിൽ അനാറുൾ ഫോട്ടോയും നൽകിയിരുന്നു. എന്നാൽ തിരിച്ചറിയൽ രേഖ വാങ്ങിയിരുന്നില്ല. അതോടൊപ്പം, മൃഗപീഡന കേസിൽ പ്രതിയെ കസ്റ്റഡിയിൽ കിട്ടാൻ പൊലീസ് അപേക്ഷ നൽകി.
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ്
ഇവിടെ ഡൌണ്‍ലോഡ് ചെയ്യാം