അമീറുലിന്റെ സുഹൃത്ത് അനാറുളിനായുള്ള തിരച്ചിൽ പൊലീസ് അവസാനിപ്പിച്ചു, മൃഗപീഡനക്കേസിൽ പ്രതിയെ കസ്റ്റഡിയിൽ കിട്ടാൻ അപേക്ഷ നൽകിയേക്കും

ജിഷ വധക്കേസിലെ പ്രതി അമീറുൽ ഇസ്ലാമിന്റെ സുഹൃത്ത് അനാറുളിനായി അസമിലുള്ള തിരച്ചിൽ അവസാനിപ്പിച്ച് പൊലീസ് തിരിച്ചെത്തി. കൊലപാതകത്തിൽ അനാറുളിന് പങ്കുണ്ടെന്ന് പ്രതി മൊഴി നൽകിയിരുന്നെങ്കിലും ഇതുമായി ബന്ധപ്പെട്ട തെളിവുകൾ ഒന്നും പൊലീസിന് ഇതുവരെ കണ്ടെത്താൻ സാ

കൊച്ചി| aparna shaji| Last Modified തിങ്കള്‍, 4 ജൂലൈ 2016 (08:54 IST)
വധക്കേസിലെ പ്രതി ഇസ്ലാമിന്റെ സുഹൃത്ത് അനാറുളിനായി അസമിലുള്ള തിരച്ചിൽ അവസാനിപ്പിച്ച് പൊലീസ് തിരിച്ചെത്തി. കൊലപാതകത്തിൽ അനാറുളിന് പങ്കുണ്ടെന്ന് പ്രതി മൊഴി നൽകിയിരുന്നെങ്കിലും ഇതുമായി ബന്ധപ്പെട്ട തെളിവുകൾ ഒന്നും പൊലീസിന് ഇതുവരെ കണ്ടെത്താൻ സാധിച്ചില്ല. ഈ സാഹചര്യത്തിലാണ് പൊലീസ് അന്വേഷണം അവസാനിപ്പിച്ച് തിരിച്ചെത്തിയത്.

അതേസമയം, അനാറുളിന്റെ ചിത്രം ലഭിച്ചതായി പൊലീസ് അറിയിച്ചു. കഴിഞ്ഞ വർഷം ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഭാഗമായി ഇതരസംസ്ഥാന തൊഴിലാളികൾക്ക് തിരിച്ചറിയൽ കാർഡ് നൽകിയിരുന്നു. ഇതിനായി പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിൽ അനാറുൾ ഫോട്ടോയും നൽകിയിരുന്നു. എന്നാൽ തിരിച്ചറിയൽ രേഖ വാങ്ങിയിരുന്നില്ല. അതോടൊപ്പം, മൃഗപീഡന കേസിൽ പ്രതിയെ കസ്റ്റഡിയിൽ കിട്ടാൻ പൊലീസ് അപേക്ഷ നൽകുമെന്നാണ് സൂചന.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാംഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :