നിർണായക വിധി ഇന്ന്; കാസർഗോഡ് ചില മേഖലകളില്‍ നിരോധനാജ്ഞ

അഞ്ച് പൊലീസ് സ്റ്റേഷനുകളുടെ പരിധിയിലാണ് നിരോധനാജ്ഞ.

തുമ്പി ഏബ്രഹാം| Last Modified ശനി, 9 നവം‌ബര്‍ 2019 (08:35 IST)
അയോധ്യക്കേസില്‍വിധി വരുന്ന പശ്ചാത്തലത്തില്‍ കേരളത്തിലും കനത്ത ജാഗ്രത. മുന്‍കരുതല്‍ എന്ന നിലയില്‍ കാസർഗോഡ് ചില മേഖലകളില്‍ പ്രഖ്യാപിച്ചു.

അഞ്ച് പൊലീസ് സ്റ്റേഷനുകളുടെ പരിധിയിലാണ് നിരോധനാജ്ഞ. മഞ്ചേശ്വരം, കുമ്പള, കാസര്‍ഗോഡ്, ഹൊസ്ദുർഗ്, ചന്ദേര എന്നീ പൊലീസ് സ്റ്റേഷനുകളുടെ പരിധിയിലാണ് നിരോധനാജ്ഞ. 11ആം തീയതി വരെ നിരോധനാജ്ഞ തുടരും.

അയോധ്യ വിധി
വരാനിരിക്കേ, സംസ്ഥാനത്തും അതീവ ജാഗ്രതാ നിർദ്ദേശം നല്‍കിയിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളാ ഗവർണറുമായി കൂടിക്കാഴ്ച്ച നടത്തി. ഡിജിപിയും ഗവർണറെ കണ്ട് സ്ഥിതിഗതികൾ ധരിപ്പിച്ചു. സംസ്ഥാനത്തെ ക്രമസമാധാന സ്ഥിതിയെക്കുറിച്ചും സ്വീകരിച്ചിരിക്കുന്ന മുൻകരുതലുകളെക്കുറിച്ചും ഡിജിപി ഗവര്‍ണറെ അറിയിച്ചു.

സംസ്ഥാനത്തും നവ മാധ്യമങ്ങൾ നിരീക്ഷണ വിധേയമായിരിക്കും. കരുതൽ തടങ്കലുകൾക്കും നിർദ്ദേശമുണ്ട്. റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും പരിശോധന കർശനമാക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :