ഫോര്‍ട്ട് കൊച്ചിയില്‍ സ്ഥാപിച്ച ഫലസ്തീന്‍ ഐക്യദാര്‍ഢ്യ ബോര്‍ഡുകള്‍ ജൂത വിദേശ വനിത നശിപ്പിച്ചു; പൊലീസ് കേസെടുത്തു

Jewish tourist
സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 18 ഏപ്രില്‍ 2024 (08:48 IST)
Jewish tourist
ഫോര്‍ട്ട്കൊച്ചിയില്‍ സ്ഥാപിച്ച ഫലസ്തീന്‍ ഐക്യദാര്‍ഢ്യ ബോര്‍ഡുകള്‍ ജൂത വിദേശ വനിത നശിപ്പിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. ഓസ്ട്രിയന്‍ സ്വദേശിനിയും ജൂത വംശജയുമായ ഷിലാന്‍സിയാണ് ബോര്‍ഡുകള്‍ നശിപ്പിച്ചത്. ഇവരുടെ പ്രവര്‍ത്തി ശ്രദ്ധിച്ച നാട്ടുകാരില്‍ ചിലര്‍ ഇത് വിലക്കിയെങ്കിലും വിദേശ വനിത ഇതൊന്നും കൂട്ടാക്കാതെ ബോര്‍ഡുകള്‍ നശിപ്പിക്കുകയായിരുന്നു. പിന്നാലെ ബോര്‍ഡുകള്‍ സ്ഥാപിച്ച സംഘടന ഇത് സംബന്ധിച്ച് ഫോര്‍ട്ട് കൊച്ചി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

പരാതി നല്‍കിയെങ്കിലും ആദ്യം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തില്ല. പിന്നാലെ സ്റ്റേഷനുമുന്നില്‍ ചിലര്‍ കുത്തിയിരുന്ന് സമരം ചെയ്തതോടെയാണ് കേസെടുത്തത്. ഐ.പി.സി.153 വകുപ്പ് പ്രകാരമാണ് കേസ്. പോലീസ് കസ്റ്റഡിയിലെടുത്ത ശേഷം വിദേശ വനിതയെ ഹോംസ്റ്റേയിലേക്ക് മാറ്റി. ഇവര്‍ പൊലിസ് നിരീക്ഷണത്തിലാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :