ആറ്റിങ്ങല്|
Last Updated:
തിങ്കള്‍, 1 ഓഗസ്റ്റ് 2016 (14:40 IST)
മൂന്നു ലക്ഷം രൂപ വരുന്ന നിരോധിത
പുകയില ഉത്പന്നങ്ങളുടെ വന്‍ ശേഖരം അധികാരികള്‍ പിടിച്ചെടുത്തു. ആലംകോട് വഞ്ചിയൂര്‍ കൃഷ്ണകൃപയില്‍ ബിനു (38), കിളിമാന്നൂര്‍ നന്ദനത്തില്‍ രഞ്ജിത് (28) എന്നിവരെ ഇതുമായി ബന്ധപ്പെട്ട് ആറ്റിങ്ങല്‍ എക്സൈസ് സംഘം പിടികൂടി.
നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ തമിഴ്നാട്ടില്‍ നിന്ന് കാറില്‍ കടത്തിക്കൊണ്ടു വരുന്നു എന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് ഇരുവരെയും പിടികൂടിയത്. ആറ്റിങ്ങല്‍ പൂവന്‍പാറ പാലത്തിനടുത്തു വച്ചാണ്
ആറ്റിങ്ങല്‍ എക്സൈസ് സി.ഐ. ഡി.ചന്ദ്രമോഹനന്‍റെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടിച്ചത്.
ഇവര്‍ സഞ്ചരിച്ച മാരുതി സ്വിഫ്റ്റ് കാറിന്‍റെ ഡിക്കിയിലും പിന്‍സീറ്റിനടിയിലുമായി 12000 കവര്‍ പുകയില ഉല്‍പ്പന്നങ്ങളാണ് കടത്തിക്കൊണ്ടുവന്നത്.