യെച്ചൂരിക്ക് നേരെയുണ്ടായ ആക്രമം; ബിജെപിയേയും ആര്‍എസ്എസിനേയും രക്ഷിക്കാനുള്ള ശ്രമവുമായി കുമ്മനം

യെച്ചൂരിക്ക് നേരെയുണ്ടായ ആക്രമം; ബിജെപിയേയും ആര്‍എസ്എസിനേയും രക്ഷിക്കാനുള്ള ശ്രമവുമായി കുമ്മനം

   kummanam rajasekharan , sitaram yechury , BJP , Attacked on yechury , RSS , CPM , Narendra modi , kummanam , കുമ്മനം രാജശേഖരൻ , സിപിഎം , ഹിന്ദുസേന , ബിജെപി , സീതാറാം യെച്ചൂരി , കുമ്മനം
തിരുവനന്തപുരം| jibin| Last Modified ബുധന്‍, 7 ജൂണ്‍ 2017 (20:14 IST)
സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ബിജെപിക്കോ
ആര്‍എസ്എസിനോ പങ്കില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. ഇക്കാര്യം കേന്ദ്ര നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹത്തിനെതിരായ കൈയേറ്റ ശ്രമത്തെ അപലപിക്കുന്നുവെന്നും കുമ്മനം പറഞ്ഞു.

അക്രമികള്‍ പ്രവര്‍ത്തകരാണ്. സൈനികര്‍ക്കെതിരായി സിപിഎം നേതാക്കള്‍ നടത്തിയ പ്രസ്‌താവനകള്‍ അവരെ പ്രകോപിപ്പിച്ചതാണ് യെച്ചൂരിയെ ആക്രമിക്കുന്നതിന് കാരണമായത്. ഇതിനാല്‍ സംഭവത്തിലേക്ക് ബിജെപിയേയും ആര്‍എസ്എസിനേയും ബന്ധിപ്പിക്കുന്നത് ശരിയല്ലെന്നും കുമ്മനം വ്യക്തമാക്കി.

അക്രമികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന കാര്യത്തിൽ ബിജെപിക്ക് തർക്കമൊന്നുമില്ല. എന്നാല്‍ വിഷയത്തിലേക്ക് ബിജെപിയെ വലിച്ചിഴ്‌ക്കുന്നത് എന്തിനാണെന്നും കുമ്മനം ചോദിച്ചു. ജനാധിപത്യ രാജ്യത്ത് ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്‍റെ നേതാവും അക്രമിക്കപ്പെടുന്നതു ശരിയായ നടപടിയല്ല. എല്ലാവർക്കും പ്രവർത്തനസ്വാതന്ത്ര്യം അനുവദിക്കണമെന്ന നിലപാടാണു ബിജെപിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :