വീണ്ടും എ ടി എം തട്ടിപ്പ്; തലയോലപ്പറമ്പ് സ്വദേശിയ്ക്ക് നഷ്ടമായത് 27000 രൂപ

.ടി.എം തട്ടിപ്പിലൂടെ തലയോലപ്പറമ്പ് സ്വദേശിയ്ക്ക് 27250 രൂപ നഷ്ടപ്പെട്ടു.

തലയോലപ്പറമ്പ്| Last Modified വ്യാഴം, 12 ജനുവരി 2017 (14:11 IST)
എ.ടി.എം തട്ടിപ്പിലൂടെ തലയോലപ്പറമ്പ് പൊതി മുതുകുളത്തില്‍ ഔസേപ്പ് എന്നയാളുടെ 27250 രൂപ നഷ്ടപ്പെട്ടു. ശാഖയിലെ അക്കൌണ്ടില്‍ നിന്നാണ് ഔസേപ്പിന്‍റെ തുക നഷ്ടമായത്.

ബുധനാഴ്ച എസ്.ബി.ഐ മാനേജര്‍ എന്ന് പരിചയപ്പെടുത്തിക്കൊണ്ടു ഹിന്ദിയില്‍ ഒരു ഫോണ്‍ കോള്‍ ഔസേപ്പിനു വന്നു. എന്നാല്‍ ഔസേപ്പിനു ഹിന്ദി അറിയാത്തതിനാല്‍ മകളായിരുന്നു ഫോണ്‍ അറ്റന്‍ഡ് ചെയ്തത്. എ.ടി.എം കാര്‍ഡിന്‍റെ കാലാവധി കഴിഞ്ഞെന്നും ഇതു പുതുക്കുന്നതിനായി രഹസ്യ കോഡ് നല്‍കാനും ആവശ്യപ്പെട്ടു.

ഇതനുസരിച്ച് രഹസ്യ കോഡ് ഇയാള്‍ക്ക് കൈമാറി. ഏറെ കഴിഞ്ഞ് പണം പിന്‍വലിച്ച വിവരം മെസേജ് ആയി മൊബൈല്‍ ഫോണില്‍ വന്നപ്പോഴാണ് തട്ടിപ്പ് മനസിലായത്. തുടര്‍ച്ചയായി മൂന്നു തവണകളായാണ് ഈ തുക തട്ടിയെടുത്തത്.

പൊലീസിലും ബാങ്കിലും ഔസേപ്പ് പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഡല്‍ഹി നോയിഡയിലുള്ള ഒരു എ.ടി.എം വഴിയാണ് പണം നഷ്ടപ്പെട്ടതെന്ന് കണ്ടെത്തിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :