എടിഎം ഹൈടെക് മോഷണം: മോഷ്ടാവിന്റെ വിദ്യാഭ്യാസ യോഗ്യത കേട്ട് അന്വേഷണ സംഘം ഞെട്ടി

എടിഎം കൊള്ള: മോഷ്ടാവിന്റെ വിദ്യാഭ്യാസ യോഗ്യത കേട്ട് അന്വേഷണ സംഘം ഞെട്ടി

തിരുവനന്തപുരം| priyanka| Last Modified വ്യാഴം, 11 ഓഗസ്റ്റ് 2016 (07:57 IST)
തലസ്ഥാനത്തെ എടിഎമ്മുകളില്‍ സ്‌കിമ്മര്‍ മെഷീന്‍ സ്ഥാപിച്ച തട്ടിപ്പ് നടത്തി പിടിയിലായ ഗബ്രിയേല്‍ മരിയാ എന്ന റുമാനിയക്കാരന്റെ വിദ്യാഭ്യാസ യോഗ്യത കേട്ട് അന്വേഷണ സംഘം ഞെട്ടി. വെറും ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസം മാത്രമാണ് ഇത്രയും വലിയ ഹൈടെക് മോഷണം നടത്തിയ സംഘത്തിന്റെ തലവന് ഉള്ളുവെന്ന് കേരള പൊലീസ്.

ഇന്നലെ മുംബൈയിലെ എടിഎമ്മില്‍ നിന്നും നൂറ് രൂപ പിന്‍വലിച്ചതോടെയാണ് ഗബ്രിയേലിനെ പൊലീസ് വലയില്‍ കുടുക്കിയത്. ഹൈടെക് വിദ്യ ഉപയോഗിച്ച് മോഷണം നടത്തിയ പ്രതികള്‍ സാമാന്യ ബുദ്ധി പ്രയോഗിക്കാത്തതിനാലാണ് പ്രതികളെ പെട്ടെന്ന് തന്നെ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് സഹായകമായത്. എടിഎം കൗണ്ടറിനുള്ളിലെ സിസിടിവി ക്യാമറ ശ്രദ്ധിക്കാതെ സ്‌കിമ്മര്‍ സ്ഥാപിച്ചതിനാല്‍ പ്രതികളുടെ ചിത്രങ്ങള്‍ പൊലീസിന് പെട്ടെന്ന് തന്നെ ലഭിച്ചു.

ഗബ്രിയേല്‍ സ്‌കിമ്മര്‍ ഉപയോഗിച്ച് എടിഎം വിവരങ്ങള്‍ ചോര്‍ത്തുന്ന സാങ്കേതിക വിദ്യ പഠിച്ചത് ബള്‍ഗേറിയയില്‍ നിന്നാണെന്ന് പൊലീസ് പറയുന്നു. പത്തു മണിക്കൂറിലധികം കേരളപൊലീസ് ചോദ്യം ചെയ്ത ശേഷം ഇയാളെ കോടതിയില്‍ ഹാജരാക്കി. പൊലീസിന്റെ പല ചോദ്യങ്ങള്‍ക്കും ഇയാള്‍ ഉത്തരം നല്‍കിയില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :