മേയര്‍ ആര്യ രാജേന്ദ്രന്റെ പരാതിയില്‍ കെഎസ്ആര്‍ടിസി ഡ്രൈവറെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തി; ഡ്രൈവര്‍ ലഹരി ഉപയോഗിച്ചെന്നും മേയറുടെ ആരോപണം

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 29 ഏപ്രില്‍ 2024 (12:46 IST)
മേയര്‍ ആര്യ രാജേന്ദ്രന്റെ പരാതിയില്‍ കെഎസ്ആര്‍ടിസി ഡ്രൈവറെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തി. കെഎസ്ആര്‍ടിസി ഡ്രൈവറായ യദുവിനോട് ഡ്യൂട്ടിക്ക് കയറണ്ടെന്നാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കഴിഞ്ഞദിവസം തിരുവനന്തപുരത്ത് പാളയത്ത് വച്ച് നടുറോഡില്‍ കെഎസ്ആര്‍ടിസി ഡ്രൈവറും മേയര്‍ ആര്യ രാജേന്ദ്രനും തമ്മില്‍ വാക്കേറ്റം ഉണ്ടായിരുന്നു. ആര്യ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയും സഞ്ചരിച്ച കാറിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലിയായിരുന്നു തര്‍ക്കം. ബസ്സ് കാറിനെ ഇടിക്കുന്ന രീതിയില്‍ ഓടിച്ചെന്നും അശ്ലീല ആംഗ്യം കാണിച്ചുവെന്നുമാണ് മേയറുടെ പരാതി.

സംഭവത്തില്‍ ഡ്രൈവര്‍ക്ക് എതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം ബസിന്റെ മുന്നില്‍ കാര്‍ നിര്‍ത്തി യാത്ര തടസ്സപ്പെടുത്തിയതിന് ഡ്രൈവര്‍ നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തിട്ടില്ല. ഡ്രൈവറോട് സംസാരിക്കാന്‍ ശ്രമിച്ചപ്പോള്‍ അയാള്‍ ദേഷ്യപ്പെട്ടെന്നും ലഹരി ഉപയോഗിച്ചിരുന്നുവെന്നും ആര്യ രാജേന്ദ്രന്‍ ആരോപിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :