അരുവിക്കര: പരാജയം അപ്രതീക്ഷിതമായിപ്പോയി: വിജയകുമാര്‍

അരുവിക്കര| VISHNU N L| Last Updated: ചൊവ്വ, 30 ജൂണ്‍ 2015 (11:43 IST)
എല്‍ഡിഎഫ് പരാജയം അപ്രതീക്ഷിതമാണെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം വിജയകുമാര്‍ പറഞ്ഞു. ഇതു രാഷ്ട്രീയ കാരണത്താലല്ല. ഒരുപാടു കാര്യങ്ങള്‍ പഠിക്കാനുണ്ട്. അതു പഠിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം അഭിമാനകരമായ നേട്ടമാണു ബിജെപിക്കുണ്ടായിരിക്കുന്നത് എന്നാണ് ബിജെപി സ്ഥാനാര്‍ഥി ഒ രാജഗോപാല്‍ പറഞ്ഞു.
കുറച്ചുകൂടി വോട്ടുകള്‍ നേടാന്‍ കഴിയുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അരുവിക്കരയിലെ യു.ഡി.എഫിന്റെ വിജയം ഇടതുമുന്നണി ഗൗരവമായി കാണണമെന്ന്‌ ബി.ജെ.പി സ്‌ഥാനാര്‍ത്ഥി ഒ. രാജഗോപാല്‍ പ്രതികരിച്ചു. തന്റെ വിജയം സാങ്കേതികം മാത്രമാണ്‌. രണ്ടാം സ്‌ഥാനത്ത്‌ എത്താന്‍ കഴിയാതിരുന്നതില്‍ നിരാശയുണ്ടെന്നും ഫലം പൂര്‍ണ്ണമായി പുറത്തു വന്നശേഷം അദ്ദേഹം പറഞ്ഞു.

ശബരീ നാഥന്‍ 56448 വോട്ട് നേടിയപ്പോള്‍ ഇടത് സ്ഥാനാര്‍ഥി എം വിജയകുമാര്‍ 46320 വോട്ടും ബിജെപി സ്ഥാനാര്‍ഥി ഒ രാജഗോപാല്‍ 34145 വോട്ടും നേടി. തെരഞ്ഞെടുപ്പില്‍ രാജഗോപാലിന്റെ സാന്നിധ്യമാണ് ഇടതിന് തിരിച്ചടിയുണ്ടാക്കിയത്. ഭരണ വിരുദ്ധ വോട്ടുകള്‍ ഇടതിനു ലഭിക്കാതെ ബിജെപിയിലേക്ക് ഒഴുകാന്‍ ഇത് ഇടയാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :