അരുവിക്കര|
JOYS JOY|
Last Modified ചൊവ്വ, 30 ജൂണ്‍ 2015 (09:17 IST)
അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വോട്ട് ലഭിച്ചില്ലെന്ന് സര്‍ക്കാര്‍ മുന്‍ ചീഫ് വിപ്പ് പി സി ജോര്‍ജ്. പി സി ജോര്‍ജിന്റെ അഴിമതി വിരുദ്ധ മുന്നണിയുടെ സ്ഥാനാര്‍ത്ഥിയായ കെ ദാസിന് പ്രതീക്ഷിച്ച വോട്ട് ലഭിച്ചിരുന്നില്ല. കൈരളി പീപ്പിളില്‍ ചര്‍ച്ചയ്ക്കിടയില്‍ ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ആയിരുന്നു പി സി ജോര്‍ജ് ഇങ്ങനെ പറഞ്ഞത്.
പി സി യുടെ സ്ഥാനാര്‍ത്ഥി ദാസിനേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ നിഷേധവോട്ടിനാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ചര്‍ച്ചയില്‍ നിന്ന് പി സി ജോര്‍ജ് പകുതിക്ക് വെച്ച് ഇറങ്ങി പോയി.
കെ എം മാണി വാങ്ങിച്ച കാശും ഉമ്മന്‍ ചാണ്ടി വാങ്ങിച്ച കാശും തന്റെ കൈയില്‍ ഇല്ലെന്നും കൊള്ള സംഘമാണ് സംസ്ഥാനത്ത് ഉള്ളതെന്നും ഇറങ്ങി പോകുന്നതിനു മുമ്പായി പി സി ജോര്‍ജ് പറഞ്ഞു. സത്യം കേരളത്തിലെ ജനങ്ങളെ ബോധിപ്പിക്കുമെന്നും ബി ജെ പിക്കുണ്ടായ മുന്നേറ്റമാണ് തിരിച്ചടിയായതെന്നും പി സി ജോര്‍ജ് പറഞ്ഞു.